GOOD WORKS

PALODE POLICE ARRESTED FAKE DOCTOR

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ച് സോഷ്യൽ മീഡിയ വഴിയും മറ്റും മാറാരോഗങ്ങൾ മാററുമെന്ന് പരസ്യം നൽകി മതിയായ യോഗ്യതകളില്ലാതെ ചികിൽസ നടത്തിയ സ്ത്രീയെ പാലോട് പോലിസ് പിടികൂടി . പെരിങ്ങമല വില്ലേജിൽ ഡിസൻറ് മുക്ക് Jn ന് സമീപം ഹിസാന മൻസിലിൽ ആരിഫാ ബീവി മകൾ സോഫി മോൾ Age 43 ആണ് 10/03/ 21 ന് അറസ്റ്റിൽ ആയത്. പെരിങ്ങമല സ്വദേശിയായ ഇവർ വർഷങ്ങളായി കാസർഗോഡ് ജില്ലയിൽ നീലേശ്വരം , മടിക്കൈ, എരിക്കുളം കാഞ്ഞിരംവിള ഹൗസിൽ താമസിച്ചിരുന്നതും ആദ്യ ഭർത്താവുമൊത്തു വിവിധ സ്ഥലങ്ങളിൽ ചികിൽസ നടത്തിവരുന്നിരുന്നതും ഇപ്പോൾ ഭർത്താവുമായി പിണങ്ങി സ്വന്തമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിൽസ നടത്തി വരുന്നതുമാണ്. സോഫിയ റാവുത്തർ എന്ന പേരിലും vaidya Fiya Ravuthar thalassery എന്ന Facebook അക്കൗണ്ട് മുഖേനയും ആണ് ഇവർ ചികിൽസക്കായി ആളുകളെ സംഘടിപ്പിച്ചിരിക്കുന്നത്. Alternate medicine System പ്രാക്ടീസ് ചെയ്യുന്നതിനുള്ള തമിഴ് നാട്ടിലെ ഒരു സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റും Indian Martial Arts Academy യുടെ കളരിമർമ്മ ഗുരുകുലത്തിന്റ ഒരു സർട്ടിഫിക്കറ്റ് ഉപയോഗിച്ചുമാണ് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള പ്രതി സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് പഴക്കമുള്ള മുറിവുകളും മറ്റും ചികിൽസിച്ചിരുന്നത് . ചികിൽസക്കായി ആളുകളിൽ നിന്ന് അമിതമായി ഫീസും ഈടാക്കിയിരുന്നു. Dr. Sofimol എന്ന പേരിലുള്ള ID Card പിടിച്ചെടുത്തിട്ടുണ്ട്. വടക്കൻ കേരളത്തിലെ പല സ്ഥാപനങ്ങളിലും ഇവർ ജോലി ചെയ്ത് ചികിൽസ നൽകിയിട്ടുണ്ട് . മടത്തറയിലുളള സ്ഥാപനത്തിൽ ചികിൽസ നടത്തുന്നതായ പരസ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പോലിസ് മേധാവി P K മധു IPS നിർദേശപ്രകാരം, നെടുമങ്ങാട് DySP J ഉമേഷിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ C K മനോജ് , GSi ഇർഷാദ്, റൂറൽ ഷാഡോ ടീമിലെ Gsi ഷിബു , Asi സജു ,Asi അനിൽകുമാർ , SCPഠ രാജേഷ്, പ്രശാന്ത്, സുനിത, നസീഹത്ത് . എന്നിവരടങ്ങിയ സംഘമാണ് 2 ദിവസം നീരീക്ഷണം നടത്തി പ്രതിയെ പിടികൂടിയത്.പ്രതിയെ നെടുമങ്ങാട് ഫോറസ്റ്റ് കോടതിൽ ഹാജരാക്കി റിമാൻറ് ചെയ്തു.