GOOD WORKS

POLICE STATION CLEANING AND VEHICLE DISPOSAL

Police station compound cleaned by police personnals in a two days  hard woking  and action taken for  the disposal of Unclaimed vehicles keep in station  premices 

 

പാലോട് പോലീസ് സ്റേറഷൻ പരിസരത്ത് വർഷങ്ങളായി സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാനായി നടപടികൾ ആരംഭിച്ചു. സ്റ്റേഷന് പുറത്ത് PWD ഭൂമിയിൽ Scouts ന്റെ ഓഫിസിലേക്കു പോകുന്ന റോഡരികിൽ കാടു പിടിച്ചു കിടന്നിരുന്ന 200 ഓളം വാഹനങ്ങൾ രണ്ടു ദിവസങ്ങളിലായി പാലോട് ഇൻസ്പെക്ടർ CK മനോജിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ ചേർന്ന് കാടുകൾ നീക്കം ചെയ്ത് വൃത്തിയാക്കി കണ്ടെത്തി നമ്പരിട്ട ശേഷം ഇരുചക്ര വാഹനങ്ങൾ, ആട്ടോറിക്ഷകൾ , കാറുകൾ, വലിയ വാഹന ങ്ങൾ എന്നിവ തരം തിരിച്ച് സ്റ്റേഷന് സമീപമുള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ഈ വാഹനങ്ങളുടെ RC ഓണർക്കു നോട്ടിസ് നൽകി അറിയിച്ച ശേഷം ഡിപ്പാർട്ട്മെന്റ് തലത്തിൽ വാഹനങ്ങൾ ലേലം ചെയ്യാനുള്ള നടപടികൾ ആരംഭിക്കും .ടി വാഹനങ്ങളുടെ സുരക്ഷക്കായി CCTV കാമറയും Light ഉം സ്ഥാപിച്ചു.