GOOD WORKS

PALODE POLICE QUICK RESPONSE TEAM- PREPARATIONS IN CONNECTIONS WITH BURAIVI CYCLONE

PALODE POLICE QUICK RESPONSE TEAM- PREPARATIONS IN CONNECTIONS WITH BURAIVI CYCLONE IN PALODE POLICE STATION LIMIT

 

ബുറൈവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലുള്ള തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് പാലോട് പോലീസ് ദുരന്ത നിവാരണ സേന ( Quick Response Team )ന്റെ ഒരു അടിയന്തിര യോഗം ഇന്ന് 3/12/20 12.00 മണിക്ക് മണിക്ക് പോലീസ് സ്റ്റേഷന് സമീപമുളള പാലോട് CHC കോൺഫറൻസ് ഹാളിൽ വച്ച് നടന്നു ആയതിൽ താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി പോലീസിന്റെയും , ഫോറസ്റ്റ് , ഫയർ ഫോഴ്സ്, റവന്യു , പഞ്ചായത്ത്, ഹെൽത്ത്, KSEB, ട്രൈബൽ ഡെവലപ്പ്മെൻറ് , വാട്ടർ അതോറിറ്റി, ഡിപ്പാർട്ട്മെൻറ് പ്രതിനിധികളും വോളണ്ടിയേൾസും ഉൾപ്പെട്ട മൂന്ന് യൂണിറ്റുകൾ തയ്യാറാക്കി പോലീസ് സ്റ്റേഷൻ പരിധിയിൽ 1. പെരിങ്ങമല ഗാർഡ് സ്റ്റേഷൻ, 2. മടത്തറ ഫോറസ്റ്റ് ഓഫിസ് 3. പാലോട് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിർത്താൻ തീരുമാനിച്ചു. ഒരോ യുണിറ്റിലും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതിന് JCB, Tipper, wood cutter, Ambulance , Generator, light യാത്രാ സൗകര്യങ്ങൾക്കായി Jeep, van എന്നിവ തയ്യാറാക്കി നിർത്തും. ഇതിനായി ഒരു SI അടങ്ങിയ സംഘത്തെ ചുമതലപ്പെടുത്തും. അടിയന്തര സാഹചര്യം നേരിടുന്നതിന് പാലോട് കമ്മ്യൂണിറ്റി സെൻററിൽ പ്രാഥമികചികിൽസ സംവിധാനവും10 ആംബുലൻസുകളും തയ്യാറാക്കി നിർത്തും. പെരിങ്ങമല PHC യിലും ആംബുലൻസും പ്രാഥമിക ചികിൽസ സൗകര്യവും തയ്യാറാക്കും മരങ്ങൾ വീണ് ഉണ്ടാകുന്ന ഗതാഗത തടസ്സവും വൈദ്യുതി അപകടവും ഒഴിവാക്കുന്നതിന് പോലിസ് ഫയർ ഫോഴ്സ് , KSEB എന്നിവർ ചേർന്ന് നടപടികൾ സ്വീകരിക്കും. പൊതു ജനങ്ങൾക്ക് ജാഗ്രത അറിയിപ്പുകൾ നൽകുന്നതിന് അനൗൺസ്മെൻറ് നടത്തും ബ്രൈമൂർ , ഇടിഞ്ഞാർ ,തെന്നുർ , വേങ്കോല, താന്നിമൂട് , ശാസ്താനട തുടങ്ങിയ സ്ഥലങ്ങളിലെ മലഞ്ചെരുവുകളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശങ്ങൾ പോലീസും വനം വകുപ്പും ട്രൈബൽ ഡിപ്പാർട്ട്മെൻറും വഴി നൽകും . ഇവരെ സഹായിക്കാൻ വിവിധ ഊരുകളിൽ നിന്ന് സന്നദ്ധ പ്രവർത്തകരെ തെരഞ്ഞെടുത്ത് തയ്യാറാക്കി നിർത്തും. വനത്തിനുള്ളിൽ താമസിക്കുന്ന ആളുകളെ സഹായിക്കാനായി കുളത്തുപ്പുഴ, പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരു കീഴിലുളള ട്രൈബൽ ഫോറസ്റ്റ് വാച്ചർമാരെ ഉപയോഗിക്കും മുൻകരുതൽ നടപടിയുടെ ഭാഗമായി ആവശ്യമെങ്കിൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതിന് നന്ദിയോട് പെരിങ്ങമല പഞ്ചായത്തുകളിൽ 2 കേന്ദ്രങ്ങൾ വീതം തയ്യാറാക്കും, കോവിഡ് ബാധിതരെയും മറ്റും മാറ്റിപാർപ്പിക്കുന്നതിന് ഞാറനീലി CFLTC യും നന്ദിയോട് ഗ്രീൻ ആഡിറ്റോറിയത്തിലും സൗകര്യം ഒരുക്കും. വാമനപുരം ആറിന്റെ കരയിൽ താമസിക്കുന്ന ആൾക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകും . ആറ്റിൽ തിരച്ചിൽ നടത്തുന്നതിന് നീന്തൽ അറിയാവുന്നവരുടെ ഒരു സന്നദ്ധ സേന ഉണ്ടാക്കി നിർത്തും. ആവശ്യമെങ്കിൽ മീൻമുട്ടി ഹൈഡൽ ടൂറിസത്തിന്റ ബോട്ട് ഉപയോഗിക്കും. വൈദ്യുതി ബന്ധം തകരാറിലായാൽ ആശുപത്രിക്കും മറ്റും തടസ്സമുണ്ടാകാതിരിക്കാൻ Generator / Power Systom തയ്യാറാക്കും പാലോട് പോലീസ് ദുരന്ത നിവാരണ യുണിറ്റായ Quick Response Team അഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ സി കെ മനോജ് പാലോട് പോലീസ് ഇൻസ്പെക്ടർ, മെഡിക്കൽ ഓഫീസർ Dr.ശ്രീജിത്ത് CHC പാലോട്, ഡോക്ടർ ജോർജ് മാത്യു അസിസ്റ്റന്റ് സർജൻ സി എച്ച് സി പാലോട് , നന്ദിയോട് പഞ്ചായത് സെക്രട്ടറി മനോജ് , ഡോക്ടർ ലക്ഷ്മി സി എച്ച് സി പാലോട്, നിത്യ വിഎസ് AE കെഎസ്ഇബി ചിതറ, സിനോജ് AE പവർഹൗസ് മീൻമുട്ടി, വിനോദ് എസ് ആർ ,AEകെഎസ്ഇബി പാലോട് ,സുരേഷ് കുമാർ AE കെഎസ്ഇബി പെരിങ്ങമല, പ്രസന്നൻ ,AEവാട്ടർ അതോറിറ്റി, ബിജുകുമാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കുളത്തുപ്പുഴ,അജയകുമാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പാലോട്, ശ്രീജ ആർജെ വില്ലേജ് ഓഫീസർ കുറുപുഴ ,വിനോദ് വില്ലേജ് ഓഫീസർ പാലോട് , രാജേന്ദ്രൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ, ഫയർ സ്റ്റേഷൻ കടയ്ക്കൽ. ജിനു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ CHC പാലോട്, ഹരിനാഥ് ടി ഒ ഇ ഒ നന്ദിയോട് ,വേണു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പെരിങ്ങമല PHC, നവാസ് വില്ലേജ് ഓഫീസർ പെരിങ്ങമല, എസ് ഐ ഭുവനേന്ദ്രൻ, എസ് ഐ അൻസാരി, എ എസ് ഐ അനിൽ,SCPO നവാസ്, CPOനിസാം ,വിനീത് വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികളായ , ജോർജ് ജോസഫ് , രഘുനാഥൻ നായർ , പ്ലാമൂട് അജി , തെന്നൂർ ഷാജി ,എം കെ സലിം ,ഇടവം ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു.