GOOD WORKS

കള്ളനോട്ട് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് 2.600 Kg ഗഞ്ചാവും 36500രൂപയും എയർ ഗണ്ണും പിടികൂടി.

കള്ളനോട്ട് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് 2.600 Kg ഗഞ്ചാവും 36500രൂപയും എയർ ഗണ്ണും പിടികൂടി.

മടത്തറ തട്ടുപാലത്ത് വ്യാജവാറ്റിനോടനുബന്ധിച്ച് കാറിൽ നിന്ന് 161500 രൂപയുടെ വ്യാജകറൻസി പിടികൂടിയ സംഭവത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി പാലോട് പോലീസ് ഇന്ന് കാറിന്റെ ഉടമസ്ഥനായ പാങ്ങോട് വില്ലേജിൽ കൊച്ചാലുമൂട് തോട്ടും പുറത്ത് വീട്ടിൽ മുഹമ്മദ് നൂഹു മകൻ ഇർഷാദ് എന്ന യാളിന്റെ ഇരുനില വീട്ടിൽ നടത്തിയ റെയ്ഡിൽ 2.600 kg ഗഞ്ചാവും 36500 രൂപയും ഒരു എയർ ഗണ്ണും കണ്ടെടുത്തു. പാങ്ങോട് ഇർഫാന എർത്ത് മൂവേഴ്സ് എന്ന സ്ഥാപനം നടത്തുന്ന ഇയാളെ കണ്ടെത്താനുണ്ട്. മുൻപ് ഒരു അബ്കാരി കേസിൽ പ്രതിയായി ജയിലിൽ ആയിരുന്നു. ഒളിവിൽ പോയ ഇയാളെ അറസ്റ്റ് ചെയ്യുന്നതിനും കള്ളനോട്ടിന്റെയും ഗഞ്ചാവിന്റെയും ഉറവിടം കണ്ടെത്തുന്നതിനുമുള്ള അന്വേഷണം നടത്തിവരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പോലിസ് മേധാവി PK മധു IPS ന്റെ നിർദേശപ്രകാരം, നെടുമങ്ങാട് DySP J .ഉമേഷിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ C K മനോജ്, SI നിസാറുദീൻ, GSi ഭുവനചന്ദ്രൻ, GSiഅൻസാരി, SI കേഡറ്റുകളായ അരവിന്ദ് , ഷെഫിൻ SCPO രാജേഷ് കുമാർ CPO നിസ്സാം, സുജു കുമാർ, വിനീത് , സുനിത, പോലിസ് ട്രെയിനികളായ സുരാജ്, അഖിൽ എന്നിവരടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തുന്നത്.