GOOD WORKS

ELAVATTOM BRHMS STUDENTS POLICE CADET പ്രോജക്ടുമായി ബന്ധപ്പെട്ട് "ഒരു വയറൂട്ടാം "എന്ന പദ്ധതി

"ഒരു വയറൂട്ടാം "എന്ന പദ്ധതി

പാലോട് പോലിസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട. നന്ദിയോട് പഞ്ചായത്തിലെ ഇളവട്ടം BRMHS ലും STUDENTS POLICE CADET പ്രോജക്ടുമായി ബന്ധപ്പെട്ട് "ഒരു വയറൂട്ടാം "എന്ന പദ്ധതിയുടെ ഭാഗമായി നന്ദിയോട് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സാമൂഹ്യ അടുക്കളയിലേക്ക് വേണ്ട പലവ്യഞ്ജനങ്ങളും , ഭക്ഷ്യക്കിറ്റുകളും , പച്ചക്കറിക്കിറ്റുകളും , വിതരണം ചെയ്തു. Spc കേഡറ്റുകളുടെ രക്ഷകർത്താക്കളുടെ നിസ്സീമമായ സഹകരണത്തോടു കൂടിയാണ് ഈ പ്രവർത്തനം നടത്തിയത്. പാലോട് പോലീസ് സ്റ്റേഷൻ SHO ശ്രീ മനോജിന്റെ നേതൃത്വത്തിൽ SI ശ്രീ നിസാറുദീൻ, ASI ശ്രീഅൻസറുദീൻ, SC PO ശ്രീമതിലെജു, CP0 ശ്രീ വിനീത് , ഇളവട്ടം BRMHS ഹെഡ്മിസ്ട്രസ് ശ്രീമതി രജനീ ദേവി ടീച്ചറിന്റെ നേതൃത്വത്തിൽ Spc ACPO ശ്രീമതി സ്വപ്ന ടീച്ചർ എന്നിവരിൽ നിന്നും നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റായ ശ്രീമതി ശൈലജാ രാജീവനും വൈസ് പ്രസിഡന്റായ ശ്രീ ബാജി ലാലും സാധനങ്ങൾ ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ നവോദയ മെമ്പറായ ശ്രീ സനൽ, കർമ്മ സമിതി അംഗങ്ങളായ ശ്രീസി.പി. വിനോദ്, ശ്രീമതി സാജിത, ശ്രീ സാബു സ്‌റ്റീഫൻ എന്നിവർ സന്നിഹിതരായിരുന്നു. മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്കും SPC B.R. M. H. S തുക സംഭാവന നൽകി.