NOTIFICATIONS

LOCK DOWN INSTRUCTIONS

#KAVAL#PALODEPOLICE*11/05/21

പാലോട് പോലിസ് അറിയിപ്പ്

പാലോട് പോലിസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട നന്ദിയോട് , പെരിങ്ങമല പഞ്ചായത്തുകളിൽ കോവി ഡ് - 19 രോഗവ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പെരുനാളുമായി ബന്ധപ്പെട്ട് ആൾക്കൂട്ട മുണ്ടാക്കുന്ന യാതാരു വിധ പരിപാടികളും അനുവദിക്കുന്നതല്ല. ഇറച്ചിവിൽപ്പനശാലകളിലെ തിരക്ക് ഉണ്ടാകാതിരിക്കാൻ വോളണ്ടിയർമാരെ ഉപയോഗിച്ച് പരമാവധി ഹോം ഡെലിവറി നടത്തേണ്ടതാണ്. ഇതിന് ആവശ്യമുളള വാഹനങ്ങൾക്ക് പാസ് അനുവദിക്കുന്നതാണ്. ആൾക്കൂട്ടം ഉണ്ടാക്കുന്ന എല്ലാ കടകളും അടപ്പിക്കുന്നതും നിയമ നടപടികൾ സ്വീകരിക്കുനന്നതാണ്. ആൾക്കൂട്ടമുണ്ടാക്കുന്ന അനധികൃത ഇറച്ചി വിൽപനക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്. ലോക്ക് ഡൗൺ മാർഗ്ഗനിർദ്ദേശം ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതാണ്. ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്തതിനാൽ പെരുന്നാൾ നമസ്കാരം പോലുള്ള കാര്യങ്ങൾ അവരവരുടെ വീടുകളിൽ തന്നെ നടത്തേണ്ടതാണ്. പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. വീടുകളിലും ആൾക്കാർ ആഘോഷങ്ങൾക്കായി ഒരുമിച്ചു കൂടി രോഗവ്യാപനം ഉണ്ടാകാതെ നോക്കണം നമുക്ക് ഒരുമിച്ച് നിന്നെങ്കിൽ മാത്രമെ ഈ മഹാമാരിയെ പിടിച്ചു നിർത്താൻ കഴിയുകയുള്ളു. 

CK മനോജ്

ഇൻസ്പെക്ടർ

പാലോട് പോലിസ് സ്റ്റേഷൻ

11/05/21 . 9.00 hrs