NOTIFICATIONS
COVID INSTRUCTIONS TO THE SHOPS AND COMMERCIAL ESTABLISHMENTS
#KAVAL#PALODEPOLICE* 6/05/21
പാലോട് പോലിസ് അറിയിപ്പ്
പാലോട് പോലിസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന വ്യാപാര, വാണിജ്യ, വ്യവസായ, സേവന സ്ഥാപനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ
പാലോട് പോലിസ് സ്റ്റേഷൻ പരിധിയിൽപെട്ട നന്ദിയോട് , പെരിങ്ങമല ഗ്രാമ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന വ്യാപര , വാണിജ്യ , വ്യവസായ സ്ഥാപനങ്ങളിലെ സ്റ്റാഫുകളിൽ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളതും ആയത് ടി പഞ്ചായത്തുകളിൽ രോഗ വ്യാപനം വർദ്ധിക്കാൻ ഇടയാക്കുന്നതാണ് അതിനാൽ താഴെപ്പറയുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.
1 . എല്ലാ സ്ഥാപനങ്ങളിലും പൊതുജനങ്ങൾ കാണുന്ന വിധത്തിൽ സാനിറ്റൈസറും, സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടതാണ്.
2 . സ്ഥാപനങ്ങളുടെ മുൻ വശം സാമൂഹിക അകലം പാലിച്ച് ആൾക്കാർക്ക് നിൽകുന്നതിന് അടയാളങ്ങൾ (കടയ്ക്ക് മുൻവശം വൃത്തങ്ങൾ) വരച്ചിടേണ്ടതാണ്. ആളുകളെ പരമാവധി സ്ഥാപനങ്ങൾക്കുള്ളിൽ പ്രവേശിപ്പിക്കാതെ കയർ കെട്ടി തിരിക്കേണ്ടതാണ്.
3. എല്ലാ സ്റ്റാഫുകളും Double Mask ഉം ഗ്ലൗസും ധരിക്കേണ്ടതാണ്.
4. എല്ലാ സ്റ്റാഫുകളും RTPCR Test നടത്തി സർട്ടിഫിക്കറ്റ്/ Covid vaccination Certificate കൈവശം സൂക്ഷിക്കേണ്ടതാണ്.
5. Bank, അക്ഷയ പോലുള്ള സേവന കേന്ദ്രങ്ങൾ തുടങ്ങിയവ ആളുകൾ സാമൂഹിക അകലം പാലിച്ച് ഇരിക്കുന്നതിനുള്ള സൗകര്യങ്ങളൾ ഒരുക്കേണ്ടതാണ്.
6 സ്റ്റാഫുകൾക്ക് രോഗ ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ രോഗ പരിശോധന നടത്തി മറ്റു നടപടികൾ സ്വീകരിക്കേണ്ടതാണ്.
7 കടയിൽ വരുന്ന ആളുകളുടെ പേരും ഫോൺ നമ്പരും രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണം.
8. പല സ്ഥാപനങ്ങളും രാത്രി 7.30 ന് മുൻപ് പൂർണ്ണമായി അടക്കാത്തതായി കാണുന്നു. ഇവർക്കെതിരെയും നടപടികൾ സ്വീകരിക്കും.
9.നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ KEDO നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുകയും പ്രോട്ടോക്കോൾ ലംഘനത്തിന്റെ തോത് അനുസരിച്ച് കടകൾ അടപ്പിക്കുന്നതാണ്.
CK മനോജ് ഇൻസ്പെക്ടർ പാലോട് പോലിസ് സ്റ്റേഷൻ .
6/05/21 8.30 hrs