NOTIFICATIONS

QUARRENTINE  INSTRUCTIONS FROM PALODE POLICE

QUARENTINE  INSTRUCTIONS FROM PALODE POLICE  

#KAVAL # PALODE POLICE* 10/05/21 QUARENTINE  INSTRUCTIONS  

വീട്ടില്‍ ഒരാള്‍ രോഗബാധിതനായാല്‍ കുടുംബത്തിലുള്ള എല്ലാ അംഗങ്ങളിലേക്കും രോഗവ്യാപനം ഉണ്ടാകുന്ന അവസ്ഥയാണ് ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങളടക്കമുള്ളവയില്‍ വരുന്ന പാളിച്ചയും രോഗവ്യാപനത്തിന്റെ വേഗതയുമാണ് കാരണം.  കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ രോഗപ്പകര്‍ച്ചയും മരണങ്ങളും നിയന്ത്രിച്ചു നിറുത്താന്‍ കഴിഞ്ഞെങ്കിലും രണ്ടാം ഘട്ടത്തില്‍ രോഗ തീവ്രത വളരെ കൂടുതലാണ്. 50 ശതമാനം പേരിലും രോഗം വീടുകളില്‍ നിന്നു തന്നെയാണ് പകരുന്നത്. ശ്രദ്ധിക്കേണ്ടത്

1. കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണം ഉണ്ടെങ്കില്‍ ഉടന്‍തന്നെ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കു വിധേയരാകണം. രോഗം ഗുരുതരമാകുന്നതുവരെ പരിശോധനയ്ക്കായി കാത്തിരിക്കുന്നതും ഈ സമയത്ത് കുടുംബാഗങ്ങളുമായി ഇടപഴകുന്നതും അപകടകരമാണ്.

2. നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാവരും റൂം ക്വാറന്റൈന്‍ പാലിക്കണം

3. ഈ കാലയളവില്‍ വീട്ടിലുള്ള എല്ലാവരും മാസ്‌ക് ഉപയോഗിക്കണം.

4. പരിശോധനയില്‍ കൊവിഡ് ബാധിതനെന്നു തെളിഞ്ഞാല്‍ ടോയ്‌ലറ്റ് സൗകര്യമുള്ള ഒരു മുറിയില്‍ കുടുംബാംഗങ്ങളുമായി സമ്ബര്‍ക്കത്തില്‍ വരാതെ കഴിയണം. ജനാലകള്‍ തുറന്നിട്ട് മുറിയില്‍ വായുസഞ്ചാരം ഉറപ്പുവരുത്തണം. രോഗിക്ക് ഭക്ഷണം നല്‍കുന്ന വ്യക്തിയും മാസ്‌ക് ഉപയോഗിക്കുകയും, ശാരീരിക അകലം പാലിക്കുകയും വേണം.

5. രോഗി ഉപയോഗിച്ച പാത്രങ്ങള്‍, തുണികള്‍, മറ്റ് സാമഗ്രികള്‍ തുടങ്ങിയവ സ്വയം വൃത്തിയാക്കണം. രോഗി ഉപയോഗിച്ച സാധനങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ഒഴിവാക്കേണ്ട കാര്യങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുത്. 

6.അയല്‍ വീടുകള്‍ സന്ദര്‍ശിക്കുന്നതും കൂട്ടംകൂടി നില്‍ക്കുന്നതും ഒഴിവാക്കണം. ഡബിള്‍ മാസ്‌ക് ധരിക്കണം. ഒരു സര്‍ജിക്കല്‍ മാസ്‌കും അതിന് മുകളില്‍ തുണി മാസ്‌കും ധരിക്കണം.

7.വീടുകളിലുള്ള പ്രായമായവരെയും കുട്ടികളെയും കൂടുതല്‍ ശ്രദ്ധിക്കണം. കുട്ടികളെ പുറത്തുകൊണ്ടുപോകുന്നതും മറ്റു വീടുകളില്‍ കളിക്കാന്‍ വിടുന്നതും ഒഴിവാക്കണം.

8.ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം ഘട്ടത്തില്‍ ചെറുപ്പക്കാരില്‍ രോഗബാധ കൂടുതലാണ്. ആദ്യ നാളുകളില്‍ കിതപ്പും ശ്വാസം മുട്ടലും ഗുരുതരമായി ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരുന്നു. രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ ശ്രദ്ധിക്കാതിരിക്കുന്നതും രോഗലക്ഷണങ്ങള്‍ അവഗണിക്കുന്നതും ഇത്തരക്കാരില്‍ ശരീരത്തില്‍ ഓക്‌സിജന്റെ അളവ് പെട്ടെന്ന് കുറഞ്ഞ് രോഗം ഗുരുതരമാകുന്നതിനു കാരണമാകും. ഇങ്ങനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തുന്ന ചെറുപ്പക്കാരുടെ എണ്ണവും മരണവും ഇപ്പോള് കൂടുതൽ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗം ബാധിച്ചവരുടെ കൃത്യമായ Quarentine ലൂടെ മാത്രമെ രോഗവ്യാപനം കുറയ്ക്കാൻ സാധിക്കുകയുളളു. അതിനാൽ ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റെയും  നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്

CK മനോജ്

ഇൻസ്പെക്ടർ  

പാലോട് പോലിസ് സ്റ്റേഷൻ

10/05/21  11.00hrs