NOTIFICATIONS
വാക്സിനേഷൻ കേന്ദ്രത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ
വാക്സിനേഷൻ കേന്ദ്രത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ .
1 വാക്സിനേഷൻ കേന്ദ്രം നിലവിൽ നടത്തുന്ന ഹോസ്പിറ്റലിൽ നിന്നും മാറ്റി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ആളുകൾക്ക് സാമുഹ്യ അകലം പാലിച്ചു നിൽക്കാൻ കഴിയുന്ന ഒരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥിരം വാക്സിനേഷൻ സെൻറർ തയ്യാറാക്കുക
2. വാക്സിനേഷൻ ഉള്ള ദിവസങ്ങളിൽ നെറ്റ്‌വർക്ക് കണക്ടിവിറ്റിയും, Laptop, ടോക്കണുകളും വോളണ്ടിയർമാരെയും രാവിലെ 8.00 മണിക്കു മുൻപ് സ്ഥിരം വാക്സിനേഷൻ കേന്ദ്രത്തിൽ ഉറപ്പാക്കുക
3. ടോക്കൺ നൽകൽ, രജിസ്ട്രേഷൻ, വാക്സിനേഷൻ എന്നിവ 3 ഭാഗത്തായി ക്രമീകരിക്കുക.(രജിസ്ട്രേഷൻ, ടോക്കൺ നൽകൽ എന്നിവ പുറത്ത് ക്രമീകരിക്കുന്നതാണ്. ഉചിതം )
4. രാവിലെ തന്നെ ഒരു വോളണ്ടിയറെ നിയോഗിച്ച് രജിസ്റ്റർ ചെയ്ത് വരുന്ന ഓരോ ആളുകൾക്കും വരുമ്പോൾ തന്നെ ടോക്കൺ നൽകണം. അതിനായി ഒരു Tocken Counter ക്രമീകരിക്കണം.
5. ആ ദിവസത്തേക്ക്Online രജിസ്റ്റർ ചെയ്തു വന്നിട്ടുളള എല്ലാ ആളുകൾക്കും ടോക്കൺ നൽകണം. അനുവദിച്ചിട്ടുളള സമയങ്ങളിൽ മാത്രം എത്താൻ നിർദേശം നൽകണം
. 6. ടോക്കൺ ലഭിച്ചവർക്ക് സാമൂഹിക അകലം പാലിച്ച് നമ്പർ ക്രമത്തിൽ ഇരിക്കുന്നതിനുളള സൗകര്യം ഉണ്ടാക്കുക.
7.രജിസ്ട്രേഷനായി പ്രത്യേക കൗണ്ടർ ക്രമീകരിക്കണം. അവിടേക്ക് ഒരു വോളണ്ടിയറെ നിർത്തി നമ്പർ ക്രമത്തിൽ ഒരോ ആളുകളെ മാത്രം വിളിച്ച് അയക്കുക.
8. ആവശ്യമുള്ള രേഖകൾ ഇല്ലാതെ വന്ന് രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത ആളുകൾക്ക് ഉച്ചകഴിഞ്ഞ് ഒരു സമയം നൽകുക
. 9. വാക്സിനേഷൻ കൗണ്ടർ ഉള്ള കെട്ടിടത്തിന്റെ മുൻപിൽ ആളുകൾക്ക് നമ്പർ ക്രമത്തിൽ 8/10 പേർക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കുക.
10. വാക്സിനേഷൻ നടത്തുന്നതിനായി ആളുകൾ കയറുന്നതിനനുസരിച്ച് . ഒരു വോളണ്ടിയർ രജിസ്റ്റർ ചെയ്ത ഓരോ ആളുകളെ നമ്പർ ക്രമത്തിൽ വിളിച്ച് മേൽ സ്ഥലത്ത് എത്തിക്കുക.
11. വിവരങ്ങൾ അറിയിക്കുന്നതിന് ഒരു Public address System സ്ഥാപിക്കുക
C K മനോജ് ഇൻസ്പെക്ടർ
പാലോട് പോലിസ് സ്റ്റേഷൻ
29/05/21