GOOD WORKS

പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ എസ്.പി.സി.പയനീയർ കേഡറ്റുകൾ ഫുഡ് ബാങ്ക് സ്ഥാപിച്ചു

പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ എസ്.പി.സി.പയനീയർ കേഡറ്റുകൾ  പൂയപ്പള്ളി ലയൺസ്‌ ക്ലബ്ബിന്റെ സഹായത്തോടെ പൂയപ്പള്ളി സ്റ്റേഷനിൽ ഫുഡ് ബാങ്ക് സ്ഥാപിച്ചു. എസ് പി സിയുടെ 'ഒരു വയറൂട്ടാം' പദ്ധതിയുടെ ഭാഗമായിട്ടാണ് ഫുഡ് ബാങ്ക് സ്ഥാപിച്ചത്. ലോക്ക്ഡൗൺ കാലത്തു കോവിഡ് രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കും നിർധനർക്കും ഭക്ഷണം നൽകി വന്നത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. പൂയപ്പള്ളി ,വെളിയം ,നെടുമ്പന പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലാണ് നിലവിൽ ഭക്ഷണപ്പൊതി നൽകുന്നത്.വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണപ്പൊതി  എല്ലാവർക്കും എടുക്കാവുന്ന രീതിയിലാണ് ഫുഡ്ബാങ്ക് തയ്യാറാക്കിയിരിക്കുന്നത്. ഫുഡ്‌ബാങ്കിന്റെ ഉദ്ഘാടനം കൊല്ലം റൂറൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ.ഇ എസ്.ബിജുമോൻ നിർവഹിച്ചു.പൂയപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെസ്സി റോയ്, വൈസ് പ്രസിഡന്റ്‌ എം. വിശ്വനാഥപിള്ള, വാർഡ് മെമ്പർ രാജുചാവടി  വെളിയം, പഞ്ചായത്ത്  ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാൻ  എം. ബി. പ്രകാശ്, ബ്ലോക്ക്‌ മെമ്പർ ബിന്ദു ,എഴുകോൺ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ജെ.ചന്ദ്രബാബു ,പൂയപ്പള്ളിപോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഗോപി ചന്ദ്രൻ, എസ്. പി. സി യുടെ എ. ഡി. എൻ. ഒ രാജീവ്‌. റ്റി, പൂയപ്പള്ളി ലയൺസ്‌ ക്ലബ് പ്രസിഡന്റ് കൊച്ചുമോൻ തോമസ് ,സെക്രട്ടറി ,ബോസ് മാത്യു ,ലയൺസ്‌ ക്ലബ് അംഗങ്ങളായ ജോർജ്കുട്ടി ,രാജൻകുട്ടി ,റോയ് വർഗീസ്,വിൽ‌സൺ  ഡ്രിൽ ഇൻസ്‌ട്രക്ടർ ഗോപകുമാർ,എസ്. പി. സിയുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ റാണി എന്നിവർ പങ്കെടുത്തു.