GOOD WORKS

ക്ഷേത്രത്തിലെ മോഷണം: ഒളിവിലായിരുന്ന പ്രതിയും പോലീസ് പിടിയിൽ

ശക്തികുളങ്ങര കുളക്കുടി ഭദ്രദേവി ക്ഷേത്രത്തിൽ നിന്നും വിളക്ക് മോഷണം നടത്തിയ കേസ്സിലെ
അവസാന പ്രതിയേയും ശക്തികുളങ്ങര പോലീസ് പിടികൂടി. ശക്തികുളങ്ങര എക്സൽ നിവാസിൽ
മോഹനൻ മകൻ റാം മോഹൻ എന്ന സുധീഷ്(25) ആണ് ശക്തികുളങ്ങര പോലീസിന്റെ പഴുതടച്ചുള്ള
അന്വേഷണത്തിൽ ഇപ്പോൾ പിടിയിലായത്. ഇൗ കേസ്സിൽ ഉൾപ്പെട്ട ഒന്നും മൂന്നും പ്രതികളായ
വൈഷ്ണവിനേയും അജിത്തിനേയും മണിക്കുറുകൾക്ക് ഉള്ളിൽ തന്നെ പോലീസ്
പിടികൂടിയിരുന്നു. ശക്തികുളങ്ങര കുളക്കുടി ഭദ്രദേവി ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിൽ
സ്ഥാപിച്ചിരുന്ന 5 അടിയോളം ഉയരം വരുന്ന ആമവിളക്കാണ് കഴിഞ്ഞ 16-ാം തീയതി
പുലർച്ചയോടെ പ്രതികൾ മോഷ്ടിച്ച് അജിത്തിന്റെ ഒാട്ടോറിക്ഷയിൽ കടത്തി
കൊണ്ടുപോയത്. എന്നാൽ ഒളിവിൽ പോയ കൂട്ടുപ്രതിയായ റാം മോഹൻ മൊബൈൽ ഫോൺ
ഉപയോഗിക്കാതിരുന്നതു മൂലം ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ശക്തികുളങ്ങര
ഇൻസ്പെക്ടർ ബിനു വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ തന്ത്രപരമായ
നീക്കങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. തുടക്കത്തിൽ പ്രതിയുടെ വീടും
പരിസരവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.
തുടർന്ന് ഇയാൾ പോകാൻ സാധ്യത ഉള്ള മറ്റ് സ്ഥലങ്ങളിലേക്കും ബന്ധുവീടുകളിലേക്കും
അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഇങ്ങനെയാണ് പുത്തൂരിൽ ഉള്ള ബന്ധു വീട്ടിൽ
ഇയാൾ ഉണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. തുടർന്ന് ശക്തികുളങ്ങര സബ്
ഇൻസ്പെക്ടർ ആശ എെ.വി യുടെ നേതൃത്വത്തിൽ എ.എസ്സ്.എെ ഡാർവിൻ, സിപിഒമാരായ
ശ്രീലാൽ, മനു എന്നിവരടങ്ങിയ സംഘം ഇയാളെ പുത്തൂരിലെ ബന്ധുവീട്ടിൽ നിന്നും അറസ്റ്റ്
ചെയ്യുകയായിരുന്നു. ഇയാൾ മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള
ആളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യ്തു.