GOOD WORKS

യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച നാല് പ്രതികൾ പിടിയിൽ

പൊതുസ്ഥലത്ത് ഇരുന്ന് ഗഞ്ചാവ് ഉപയോഗിക്കുന്നത് വിലക്കാൻ ശ്രമിച്ച വിരോധത്തിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച നാല് പ്രതികൾ പോലീസ് പിടിയിലായി. മീനത്തുചേരി, മുക്കാട്, ഓടിട്ട വീട്ടിൽ അലക്‌സാണ്ടർ മകൻ അമൽ(24), മീനത്തുചേരി, ശക്തിനഗർ-105, പ്രീതാ കോട്ടേജിൽ ഡേവിഡ് മകൻ അഭയ്(21),  മീനത്തുചേരി, ഹോളിഫാമിലി നഗർ-18, സെന്റ് ജോസഫ് ഭവനിൽ, ഫ്രാൻസിസ് മകൻ സാഞ്ചോ(21), കന്നിമേൽചേരിയിൽ, ഭാരത് നഗർ-65, ദാറുൽ അമാനിൽ ഷിഹാബുദ്ദീൻ മകൻ അഫ്ത്താബ്(20) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ  പിടിയിലായത്. മീനത്തുചേരി, സാഞ്ചോ നിവാസിൽ ഗോഡ്‌വിനെയാണ് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. പ്രതികൾ പൊതുസഥലത്ത് ഇരുന്ന് ഗഞ്ചാവ് ഉപയോഗിക്കുന്നത് ഗോഡ്‌വിൻ ചോദ്യം ചെയ്യ്തിരുന്നു. ഈ വിരോധത്തിൽ കഴിഞ്ഞ ദിവസം ഇടമനക്കാവ് ക്ഷേത്രത്തിൽ ഉത്സവം കാണാൻ എത്തിയ ഇയാളെ പ്രതികൾ സംഘം ചേർന്ന് മർദ്ദിച്ച് പരിക്കേൽപ്പിച്ചു. മർദ്ദനത്തിൽ തലയിലും, മുഖത്തും, കൈകളിലും പരിക്കേറ്റതിനെ തുടർന്ന് ഇയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര പോലീസ് കേസ് രജിസ്റ്റർ ചെയ്യ്ത് പ്രതികളെ പിടികൂടുകയായിരുന്നു. ശക്തികുളങ്ങര ഇൻസ്‌പെക്ടർ ബിനു വർഗ്ഗീസിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ആശ, ഷാജഹാൻ, വിനോദ്, ദിലീപ്, ഡാർവ്വിൻ, സിപിഒ മാരായ ശ്രീകാന്ത്, പ്രവീൺ, ബിജുകുമാർ, എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.