GOOD WORKS

വായ്പ കുടിശിക - യുവാവിൻറെ മുഖം അടിച്ച് തകർത്ത സ്വകാര്യ ധനകാര്യസ്ഥാപന ജീവനക്കാരൻ പോലീസ് പിടിയിൽ

വായ്പ തിരിച്ചടവിൽ മുടക്കം വരുത്തിയ യുവാവിൻറെ മുഖാസ്ഥിയും മൂക്കെല്ലും അടിച്ച് തകർത്ത സ്വകാര്യ ധനകാര്യ സ്ഥാപന ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കൊല്ലം വെസ്റ്റ് വില്ലേജിൽ കുരീപ്പുഴ ചേരിയിൽ മഠത്തിൽ വീട്ടിൽ ജയചന്ദ്രൻ മകൻ സുധിൻ ചന്ദ്രൻ (21) ആണ് പോലീസ് പിടിയിലായത്. ശക്തികുളങ്ങര മീനത്ത് ചേരി സ്വദേശി ഹിലാരിയാണ് ആക്രമിക്കപ്പെട്ടത്. തവണ മുടക്കിയതിന് വീട്ടിലെത്തി അസഭ്യം പറഞ്ഞ പ്രതി വീടിൻറെ കാർ പോർച്ചിൽ നിന്ന യുവാവിൻറെ മുഖത്ത് കൈയ്യിലിരുന്ന ഹെൽമെറ്റ് കൊണ്ട് അടിക്കുകയായിരുന്നു. ശക്തികുളങ്ങര ഇൻസ്‌പെക്ടർ യൂ. ബിജൂവിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻറ് ചെയ്തു