GOOD WORKS
നിർമാണം നടന്നുകൊണ്ടിരുന്ന വീട്ടിൽ മോഷണം രണ്ട് യുവാക്കൾ പോലീസ് പിടിയിൽ
നിർമാണം നടന്നുകൊണ്ടിരുന്ന വീട്ടിൽ മോഷണം നടത്തിയ രണ്ട് യുവാക്കളെ ശക്തികുളങ്ങര പോലീസ് അറസ്റ്റ്‌ചെയ്തു. മരുത്തടി കന്നിമേൽച്ചേരി പുലിക്കൂട്ടിൽത്തറയിൽ അജിത്കുമാർ മകൻ പത്മകുമാർ (21), കടപ്പാക്കട എസ്.പി. ഹൗസിൽ ഷിജു മകൻ അനന്തു(24) എന്നിവരാണ് ശക്തികുളങ്ങര പോലീസ് പിടിയിലായത്. മീനത്ത്‌ചേരി കതിരൂർ കിഴക്കതിൽ ആന്റണിയുടെ ഉടമസ്ഥതയിലുള്ള നിർമാണം നടന്നുകൊണ്ടിരുന്ന വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ 18.02.2022-ന് രാത്രിയിലാണ് മോഷണം നടന്നത്. ഉദ്ദേശം പതിനാറായിരംരൂപ വിലവരുന്ന കട്ടിംഗ്‌മെഷീനുകളും ഏഴായിരത്തിഒരുന്നൂറ് രൂപയും ആധാർകാർഡ് , എ.റ്റി.എം കാർഡ് എന്നിവയാണ് മോഷ്ടിച്ചത്. മോഷണ ശേഷം കടന്നുകളഞ്ഞ ഇവരെ കൊല്ലം എ.സി.പി ജി.ഡി വിജയകുമാറിന്റെ നിർദേശാനുസരണം ശക്തികുളങ്ങര പോലീസ് ഇൻസ്‌പെക്ടർ യു.ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ആശാ ബി രേഖ, എ.എസ്.ഐമാരായ ഡാർവിൻ, പ്രദീപ് എസ്.സി.പി.ഒ ശ്രീലാൽ, പോലീസ് വോളന്റിയർ അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.