GOOD WORKS

KAAPA ARREST

കൊലപാതകം , ഗുരുതരമായ നരഹത്യശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസ്സിൽ പ്രതിയായ തിരുവനന്തപുരം ഉള്ളൂർ വില്ലേജിൽ കല്ലമ്പള്ളി ദേശത്ത് ലക്ഷം വീട് കോളനി വേലാംകോണം പുതുവൽ പുത്തൻ വീട്ടിൽ സജി മകൻ സിബി, വയസ് 28 നെ കാപ്പനിയമപ്രകാരം 26.05.2023 തീയതി ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്ത് ആറുമാസത്തിലേക്ക് കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. 2017 വർഷം ആർ എസ് എസ് ബസ്തി കാര്യവാഹ് ആയിരുന്ന രാജേഷ് എന്നയാളെ ശ്രീകാര്യം ഇടവക്കോട് പ്രതിഭ നഗറിൽ വച്ച് മൃഗീയമായി വെട്ടികൊലപ്പെടുത്തിയ കേസ്സിലെ ആറാം പ്രതിയാണ് അറസ്റ്റിലായ സിബി.