NOTIFICATIONS

കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് വിലക്കണോ? ......

ഓൺ ലൈൻ ഗെയിം കളിക്കുന്നു എന്നതുകൊണ്ട് അതിനോട് അഡിക്ഷനാണെന്ന് ആശങ്കപ്പെടേണ്ട. കുട്ടികളുടെ ശ്രദ്ധയും മറ്റ് കഴിവുകളും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന  മൊബൈൽ ഫോണും ഇൻരർനെറ്റും ഉപയോഗിക്കുന്നതിലൽ നിന്ന് കുട്ടികളെ വിലക്കാൻകഴിയാത്ത കാലമാണിത്. പുറത്തിറങ്ങാനോ മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ കഴിയാത്ത സാഹചര്യത്തിൽ കുട്ടികളിൽ ഓൺലൈൻ ഗെയിമുകളിൽ രസം കണ്ടെത്തുന്നു.

ഗെയിമിങ്ങിനോട് അമിതമായി ഉണ്ടാകുന്ന അഭിനിവേശം അഡിക്ഷനിലേക്ക് എത്തിയോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.  ഗെയിമിങ് ഡിസോർഡർ എന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നിട്ടുണ്ടോ എന്നതാണ് അറിയേണ്ടത്.

എന്താണ് അഡിക്ഷന്‍?

ചില വസ്തുക്കളോടോ പ്രവൃത്തിയോടോ നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തില്‍ ആസക്തി തോന്നുകയും അതുമൂലം ദൈനംദിന പ്രവൃത്തികള്‍ ഉള്‍പ്പടെ താറുമാറാവുകയും ചെയ്യുന്ന അവസ്ഥയാണ് അഡിക്ഷന്‍. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയോട് അഡിക്ഷന്‍ ഉണ്ടാകുന്നതു പോലെ തന്നെ ചില പ്രവൃത്തികളോടും തോന്നാം. അതിനെ ബിഹേവിയറല്‍ അഡിക്ഷന്‍ എന്നാണ് വിളിക്കുന്നത്. സ്‌ക്രീൻ അഡിക്ഷൻ എന്നത് ഇത്തരത്തിലുള്ളതാണ്. ഒരു പ്രവൃത്തിയില്‍ കൂടുതല്‍ സമയം ഏര്‍പ്പെട്ടുവെന്ന് കരുതി മാത്രം അത് ബിഹേവിയറൽ അഡിക്ഷനാകുന്നില്ല