NOTIFICATIONS
ട്രാഫിക് നിയമങ്ങൾ പാലിക്കുക വഴി അപകടങ്ങൾ ഒഴിവാക്കാം
- ഇടതുവശത്തുകൂടെ വാഹനങ്ങളെ മറികടക്കരുത്
- തിരക്കുപിടിച്ച ജംഗ്ഷനുകൾ, സീബ്രാക്രോസുകള്‍, നടപ്പാതകൾ, അപകടംപിടിച്ച വളവുകൾ എന്നിവയുടെ സമീപം എത്തുമ്പോൾ വേഗത കുറയ്ക്കുക, നിയമങ്ങളനുസരിക്കുക, സ്വയം നിയന്ത്രിക്കുക
- അനുവദനീയമായ സ്ഥലങ്ങളില്‍മാത്രം വാഹനം പാര്‍ക്ക് ചെയ്യുക
- രണ്ടോ നാലോ വരിയുള്ള പാതകളിൽ വരുന്ന സിഗ്‌നലുകളിൽ 'യു ടേണ്‍' എടുക്കുമ്പോള്‍ വാഹനം വലതുവശം ചേര്‍ത്ത് നിര്‍ത്തുക
- ഓരോ സ്ഥലത്തും അനുവദിക്കപ്പെട്ട വേഗമുണ്ട്. അത് കര്‍ശനമായി പാലിക്കണം
- റോഡ് വാഹനമോടിക്കുന്നവര്‍ക്ക് മാത്രമുള്ളതല്ല. കാല്‍നട യാത്രികര്‍ക്കുമുള്ളതാണെന്ന് മറക്കരുത്
- ട്രാഫിക് സിഗ്നലിനു സമീപം എത്തുമ്പോൾ തിരക്കുപിടിച്ച് മറികടക്കാൻ ശ്രമിക്കരുത്
- വളവുകളില്‍ ഇന്‍ഡികേറ്റർ ഓണാക്കി മാത്രം വാഹനം തിരിക്കുക
- ഹെല്‍മെറ്റ് നിര്‍ബന്ധമായും ധരിക്കുക, സീറ്റ് ബെല്‍റ്റ് ഇടാൻ മറക്കരുത്
- ഹെഡ്‌സെറ്റിൽ പാട്ട് കേട്ട് ഒരുകാരണവശാലും വാഹനം ഓടിക്കരുത്
- ഡ്രൈവിങ്ങിനിടയില്‍ മൊബൈലൽ ഫോണ്‍ ഉപയോഗിക്കരുത്
- എല്ലായിപ്പോഴും ക്ഷമയോടെ ശാന്തമായി വാഹനം ഓടിക്കാൻ ശ്രമിക്കുക