GOOD WORKS

69 Persons arrested in Special Drive organized by Kollam Rural Police.

കൊട്ടാരക്കര: 09-04 -2022രാത്രി 10 മണി മുതൽ 10-04 -2022 ന് രാവിലെ 3 മണി വരെ കൊല്ലം റൂറൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികൾ കേന്ദ്രീകരിച്ചു ബഹു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.ആർ. നിശാന്തിനി ഐ.പി.എസ് അവർകളുടെ നിർദ്ദേശ പ്രകാരം കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി രവി ഐ.പി.എസ് ന്റെ നേതൃത്വത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ കൊല്ലം റൂറൽ ജില്ലയിൽ 142 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതും, 63 പേരെ കരുതൽ തടവിലാക്കിയിട്ടുള്ളതും വിവിധ സ്റ്റേഷനുകളിലായി ഒളിവിൽ കഴിഞ്ഞിരുന്ന 6 പ്രതികളെയും അറസ്റ്റു ചെയ്തിട്ടുള്ളതുമാണ്. സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവുമായി ബന്ധപ്പെട്ട് 30 കേസുകളും, മദ്യപിച്ചു വാഹന ഓടിച്ചതിന് 78 കേസുകളും, പണം വച്ചു ചീട്ടുകളിച്ചതിനു 2 കേസുകളും, അബ്കാരി വകുപ്പ് പ്രകാരം 32 കേസുകളും രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ സബ് ഡിവിഷൻ ഓഫീസർമാരുടെയും എല്ലാ സ്റ്റേഷൻ എസ്‌.എച്ച്.ഒ മാരും അടങ്ങുന്ന സ്പെഷ്യൽ ടീമാണ് ഡ്രൈവിൽ പങ്കെടുത്തത്. തുടർന്നും ഇത്തരത്തിലുള്ള ശക്തമായ റെയിഡുകൾ നടത്തുന്നതാണെന്നും കൊല്ലം ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ബി. രവി IPS അറിയിച്ചിട്ടുള്ളതാണ്.