GOOD WORKS

Beware of cyber scams.

ആമസോൺ, ഫ്ലിപ്കാർട്ട് പോലെ വൻകിട സ്ഥാപനങ്ങളിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് സോഷ്യൽമീഡിയകളിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുന്നതോടെ വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് ചേർക്കപ്പെടുകയും, വലിയ കമ്പനികളിൽ കച്ചവടം നടത്തുന്നതിനായി നിക്ഷേപിച്ചാൽ എളുപ്പത്തിൽ വൻ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നു. ആദ്യം നിക്ഷേപിക്കുന്ന ചെറിയ തുകയുടെ ഇരട്ടി നിക്ഷേപകന് മടക്കി നൽകി വിശ്വാസം വരുത്തുന്നു. ഇതു വിശ്വസിക്കുന്ന നിക്ഷേപകനോട് കൂടുതൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും, അത് നിക്ഷേപകന് ഇരട്ടിയായി ലഭിക്കുമെന്ന് വാഗ്ദാനം നൽകി വീണ്ടും വീണ്ടും നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ നിക്ഷേപ തുക ഇരട്ടിയായി ലഭിച്ചതായി മൊബൈൽഫോണിൽ തെളിയുമെങ്കിലും, ഇതൊന്നും തന്നെ നിക്ഷേപകന് പിൻവലിക്കാൻ സാധിക്കുകയില്ല. താൻ കുടുങ്ങിയിരിക്കുന്നത് വലിയ തട്ടിപ്പിലാണെന്ന് തിരിച്ചറിയുമ്പോഴേക്കും ഭീമമായ നഷ്ടമായിരിക്കും സംഭവിച്ചിട്ടുണ്ടായിരിക്കുക.

ശ്രദ്ധിക്കുക.

സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തുക.

തട്ടിപ്പുകാർ മുന്നോട്ടുവെക്കുന്ന മോഹനവാഗ്ദാനങ്ങളിൽ ചെന്നുചാടരുത്.

പണം നിക്ഷേപിക്കുന്നതിന് സുരക്ഷിതമായ മാർഗങ്ങൾ മാത്രം അവലംബിക്കുക.