GOOD WORKS
കോവിഡ് പ്രതിരോധത്തിൽ ഒരു ട്രാഫിക് പോലീസ് വീരഗാഥ.
കോവിഡ് പ്രതിരോധത്തിൽ ഒരു ട്രാഫിക് പോലീസ് വീരഗാഥ.
ട്രാഫിക് പോലീസിനും കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് കാണിച്ചുനൽകുകയാണ് തൃശൂർ സിറ്റി ട്രാഫിക് പോലീസ് യൂണിറ്റ് സബ് ഇൻസ്പെക്ടർ രാമകൃഷ്ണൻ.
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന കോവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ, പൈപ്പ്ലൈൻ മുഖേന എല്ലാ കിടക്കകളിലേക്കും നൽകുന്നതിന് പ്രാണ എയർ ഫോർ കെയർ എന്ന പദ്ധതി തൃശൂർ മെഡിക്കൽ കോളേജ് അധികൃതർ നടപ്പിലാക്കി വരുന്നു. കേരളത്തിലാദ്യമായി നടപ്പാക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 600 കിടക്കകളിലേക്കാണ് കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനം ഒരുക്കുന്നത്. പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഒരു യൂണിറ്റ് സ്പോൺസർ ചെയ്യുന്നതിന് 12000 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്.
പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ആശുപത്രികളിൽ കഴിയുന്ന രോഗികൾക്ക് ജീവൻ നിലനിർത്താൻ സിലിണ്ടറുകളിൽ നിന്നും ഓക്സിജൻ ഘടിപ്പിച്ചു നൽകുന്നതിനു പകരം രോഗികളുടെ അടുത്തേക്ക് പൈപ്പ് വഴി മുഴുവൻ സമയവും ഓക്സിജൻ ലഭ്യമാകും. സമയനഷ്ടം കൂടാതെ ഓക്സിജൻ നൽകാൻ കഴിയുന്നതിലൂടെ മരണനിരക്ക് കുറയുകയും, വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കുറച്ചു കൊണ്ടുവരുന്നതിനും കഴിയും.
തൃശൂർ ട്രാഫിക് പോലീസ് സബ് ഇൻസ്പെക്ടർ രാമകൃഷ്ണൻ തന്റെ ഈ മാസത്തെ ശമ്പളത്തിൽ നിന്നും പ്രാണ പദ്ധതിയുടെ ഒരു യൂണിറ്റിനു വേണ്ട തുകയായ 12,000 രൂപ ഇന്ന് തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം. എ. ആൻഡ്രൂസിന് കൈമാറി.
പ്രാണ പദ്ധതിയെക്കുറിച്ച് കൂടുതലറിയുന്നതിന് വിളിക്കൂ: 0487 2472111
ഓർക്കുക:
കോവിഡ് പ്രതിരോധം എല്ലാവരുടേയും ഉത്തരവാദിത്വമാണ്.
അണ്ണാറക്കണ്ണനും തന്നാലായത്