GOOD WORKS

Good Works of traffic police SI Ramakrishnan

തൃശൂർ ട്രാഫിക് പോലീസ് യൂണിറ്റ് സബ് ഇൻസ്പെക്ടർ രാമകൃഷ്ണന് സ്വന്തമായി ഒരു മാരുതി ഓമ്നി വാൻ ഉണ്ട്. കോവിഡ് കാലത്ത് രോഗികളെ ആശുപത്രിയിലെത്തിക്കാനും ആരോരുമില്ലാത്തവരെ സഹായിക്കാനുമായി തന്റെ ഈ വാഹനം സൌജന്യമായി വിട്ടു നൽകാമെന്ന് രാമകൃഷ്ണൻ കഴിഞ്ഞ ദിവസം ഒരു വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. നിമിഷങ്ങൾക്കകം ഈ സന്ദേശം സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. താൻ മുഴുവൻ സമയവും ഡ്യൂട്ടിയിലായതിനാൽ സേവനങ്ങൾക്കായി വാഹനം ഓടിക്കാൻ സന്നദ്ധതയുള്ള ഡ്രൈവിങ്ങ് ലൈസൻസ് ഉള്ളവരെ വാഹനം ഏൽപ്പിച്ചു നൽകാൻ രാമകൃഷ്ണൻ സന്നദ്ധത അറിയിച്ചപ്പോൾ നിരവധി പേർ താൽപര്യം പ്രകടിപ്പിച്ച് എത്തുകയുണ്ടായി. അത്യാവശ്യഘട്ടത്തിൽ ഉപയാഗിക്കുന്നതിനായി സ്ട്രെച്ചർ, മരുന്നുകൾ, സാനിറ്റൈസർ, മാസ്ക്, ഫേസ് ഷീൽഡ് എന്നിവയും വാഹനത്തിൽ സജ്ജീകരിച്ചു.

കഴിഞ്ഞ രണ്ടു-മൂന്ന് ദിവസങ്ങളിലായി രാമകൃഷ്ണന്റെ ഓമ്നിവാൻ ഉപയോഗിച്ച് നിരാലംബരായ നിരവധി ആളുകളെ ആശുപത്രിയിലെത്തിച്ചു, അവശരായവർക്ക് വൈദ്യസഹായം ലഭ്യമാക്കി. കുറേയേറെയാളുകൾക്ക് ജീവൻ രക്ഷാ മരുന്നുകളും, അവശ്യസാധനങ്ങളും എത്തിച്ചു നൽകി. ഇപ്പോഴും രാമകൃഷ്ണന്റെ വാഹനം ഓടിക്കൊണ്ടേയിരിക്കുകയാണ്, നിരാലംബരായ ആളുകളെ സഹായിക്കുന്നതിനായി.

സബ് ഇൻസ്പെക്ടർ രാമകൃഷ്ണന് തൃശൂർ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങൾ.