GOOD WORKS

12 കുടുംബങ്ങളിൽ ഭക്ഷ്യകിറ്റും പച്ചക്കറിയും മറ്റും വിതരണം ചെയ്തു.

ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജയപ്രസാദ് കെ പി യുടെ നേതൃത്വത്തിൽ സുഹൃത്തുക്കളായ അക്ബർ, നബീൽ, താങ്ങും തണലും സംഘടന,തുടങ്ങിയർ ചേർന്ന് ഒരുമനയൂർ മുനക്കകടവ് ഭാഗത്തുള്ള വീടുകളിൽ മഴ കാരണം വെള്ളം കയറി ദുരിദം അനുഭവിച്ചിരുന്ന 12 കുടുംബങ്ങളിൽ ഭക്ഷ്യകിറ്റും പച്ചക്കറിയും മറ്റും വിതരണം ചെയ്തു. ചാവക്കാട് സ്റ്റേഷൻ റൈറ്റർ ജിജി എം എ, സ്റ്റേഷൻ PRO ശരത്ത്, സുബീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു