GOOD WORKS

യുവാവിനെ കത്തികാണിച്ച് തട്ടികൊണ്ടുപോയി: നാലുപേർ അറസ്റ്റിൽ.

യുവാവിനെ കത്തികാണിച്ച് തട്ടികൊണ്ടുപോയി: നാലുപേർ അറസ്റ്റിൽ.

ചാവക്കാട് പാലയൂരിൽ യുവാവിനെ വീട്ടിൽനിന്നും കത്തികാണിച്ച് ബലംപ്രയോഗിച്ച് കാറിൽ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതികളായ നാല് യുവാക്കളെ തൃശ്ശൂർ സിറ്റി ഷാഡോ പോലീസും ചാവക്കാട് പോലീസും ചേർന്ന് പിടികൂടി. ചാവക്കാട് മരുതയൂർ കൊച്ചാത്തിൽ വൈശു എന്ന വൈശാഖ് (23), പൊന്നാനി പനക്കൽ അപ്പു എന്ന ജിതിൻ (24), മരുതയൂർ മത്രംകോട്ട് ജിഷ്ണു എന്ന ജിഷ്ണുബാൽ (25), പാലുവായ് കുരിക്കൾ വീട്ടിൽ ശബരി എന്ന ശബരിനാഥ് (26) എന്നിവരെയാണ് ഇവരുടെ ഒളിത്താവളങ്ങളിൽനിന്ന് പിടികൂടിയത്.



ഇക്കഴിഞ്ഞ ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം. പാലയൂർ കരുമാഞ്ചേരി അജിത്ത് കുമാർ എന്നയാളുടെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം, ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി അജിത്ത് കുമാറിന്റെ മകൻ അർജുൻ (32)നെ മർദ്ദിച്ച് കാറിൽ കയറ്റി കൊണ്ടുപോയി, മുദ്രപത്രത്തിൽ ഒപ്പിടുവിച്ച് ചങ്ങരംകുളത്ത് ഇറക്കിവിടുകയായിരുന്നു. സംഭവം അറിഞ്ഞയുടനെതന്നെ ഉന്നത പോലീസ് ഉദ്ധ്യോഗസ്ഥർ സ്ഥലത്തെത്തുകയും അന്വേഷണത്തിന് ചാവക്കാട് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ചെയ്തിരുന്നു. തട്ടികൊണ്ടുപോയ അർജ്ജുനനെ ചങ്ങരംകുളത്ത് ഇറക്കിവിട്ട ശേഷം പ്രതികൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ പോയിരുന്നു.

തട്ടികൊണ്ടുപോകപ്പെട്ട യുവാവിനോട് മുൻവിരോധമുള്ള ആളുകളെകുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് മുൻ ബിസിനസ്സ് പാർട്ടണർ മരുതയൂർ സ്വദേശി ജിഷ്ണുബാലിനേയും ഇയാളുടെ സുഹൃത്തുക്കളായ നാലുപേരേയും പോലീസ് അറസ്റ്റ് ചെയ്തത്. ജിഷ്ണുബാലിന്റെ ജേഷ്ഠൻ ജിത്ത്ബാലും അർജുനും തമ്മിൽ രണ്ടുവർത്തിലധികമായി തുടരുന്ന തർക്കങ്ങളുടേയും, സാമ്പത്തിക ഇടപാടുകളുടേയും തുടർച്ചയാണ് ഇപ്പോഴത്തെ തട്ടികൊണ്ടുപോകലിന് കാരണം. പ്രതികൾ സഞ്ചരിച്ച രണ്ടു കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു..

തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ R.ആദിത്യ IPS ന്റെ നേതൃത്വത്തിൽ തൃശ്ശൂർ സിറ്റി സി-ബ്രാഞ്ച് ACP ബാബു.കെ.തോമസ്, കുന്ദംകുളം ACP ടി.എസ്.സിനോജ് ചാവക്കാട് എസ്എച്ച്ഒ അനിൽകുമാർ ടി മേപ്പിള്ളി എന്നിവരും ചാവക്കാട് എസ് ഐ യു.കെ.ഷാജഹാൻ, ആനന്ദ്.കെ.പി, ഷാഡോ പോലീസ് എസ്ഐ മാരായ ടി.ആർ.ഗ്ലാഡ്സ്റ്റൺ, സുനിൽ.പി.സി. പി.രാജൻ, എൻ.ജി.സുവൃതകുമാർ, പി..എം.റാഫി, എഎസ്ഐമാരായ പി.രാഗേഷ്, കെ.ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജീവൻ.ടി.വി, പഴനിസ്വാമി.പി.കെ,. സിവിൽ പോലീസ് ഓഫീസർമാരായ ലിഗേഷ്.എം.എസ്, വിപിൻദാസ്.കെ.ബി. ചാവക്കാട് പോലീസ് സ്റ്റേഷനിലെ എഎസ്ഐമാരായ സജിത്ത്, സുനു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രജീഷ്, ജിജി, ഷുക്കൂർ സിവിൽ പോലീസ് ഓഫീസർമാരായ ആശിഷ്.കെ, ശരത്ത്.എസ്, മിഥുൻ, സതീഷ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്