GOOD WORKS

15 വയസ്സുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.

15 വയസ്സുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.

ചേലക്കര മേപ്പാടം പയറ്റി പറമ്പിൽ വീട്ടിൽ റഫീക്കിനെ (44)യാണ് ചേലക്കര പോലീസ് ഇൻസ്പെക്ടർ ഇ. ബാലകൃഷ്ണൻ അറസ്റ്റു ചെയ്തത്. 15 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഢിപ്പിച്ച ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് ചേലക്കര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. സംഭവത്തിനുശേഷം പോലീസിനു പിടിനൽകാതെ ഇയാൾ പലയിടങ്ങളിലായി ഒളിച്ചു താമസിച്ചുവരികയായിരുന്നു.