GOOD WORKS
Arrest of KAAPA Accused

എറണാകുളം ജില്ല മട്ടാഞ്ചേരി കരയിൽ പുതിയ റോഡിൽ പനച്ചിക്കാപറമ്പിൽ വീട്ടിൽ റഫീഖ് മകൻ 28 വയസ്സുളള ഷാജഹാൻ ആണ് കൊച്ചി സിറ്റി സെൻട്രൽ പോലീസിൻെറ പിടിയിലായത് . 09.07.2024 തിയതി രാത്രി 11.00 മണിയോടെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലുളള ചിറ്റൂർ റോഡ് ഭാഗത്ത് വച്ച് പ്രതിയും മറ്റ് രണ്ട് പേരും കൂടി ചേർന്ന് അടിപിടികൂടുന്നത് രാത്രികാല പട്രോളിംഗ് പാർട്ടി കാണുകയും പ്രതികളുടെ പേരും വിലാസവും ചോദിച്ചതിൽ സംശയം പ്രതികളെ സ്റ്റേഷനിൽ കൊണ്ട് വന്ന് വെരിഫൈ ചെയ്തതിൽ മട്ടാഞ്ചേരി സ്വദേശിയായ ഷാജഹാൻ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുളള കുപ്രസിദ്ധ റൌഡിയാണെന്നും ടിയാനെതിരെ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ നിരവധി പിടിച്ച്പടി കേസുകളും നരഹത്യാശ്രമത്തിനും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുളളതും ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലും കവർച്ച കേസും രജിസ്റ്റർ ചെയ്തിട്ടുളളതാണ്. അതിനെതുടർന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശ്രീ സുധർശൻ കെ.എസ് IPS അവർകളുടെ റിപ്പോർട്ട് പ്രകാരം സിറ്റി പോലീസ് കമ്മീഷണർ ശ്രീ എസ് ശ്യാംസുന്ദർ IPS കഴിഞ്ഞ മെയ് മാസം കൊച്ചി സിറ്റി പരിധിയിൽ നിന്നും പ്രതിയെ KAA(P)A പ്രകാരം നാടുകടത്തിയിരുന്നതാണ്. എന്നാൽ ടി ഉത്തരവ് ലംഘിച്ച് കൊച്ചി സിറ്റി പരിധിയിൽ പ്രവേശിച്ച പ്രതിക്കെതിരെ KAA(P)A നിയമം ലംഘിച്ചതിന് സെൻട്രൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുളളതാണ്. എറണാകുളം സെൻട്രൽ അസി. കമ്മീഷണർ ശ്രീ വി.കെ രാജു വിെൻറ നിർദേശാനുസരണം സബ്ബ് ഇൻസ്പെക്ടർ അനൂപ് സി, സാംസൺ പി.എ , സി.പി.ഒ മാരായ ശ്യാംകുമാർ, രാജീവ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.