GOOD WORKS

sexual harassment

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗിക അതിക്രമം:
പോക്സോ കേസിൽ നാലു ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് എരുമപ്പെട്ടി പോലീസ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിന് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 3ന് എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. CCTV ദൃശ്യങ്ങൾ പരിശോധിച്ച്, പ്രതിയെ തിരിച്ചറിയുകയും അന്നുതന്നെ അയാളെ അറസ്റ്റ് ചെയ്യുകയും, കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്കൂട്ടർ പിടിച്ചെടുക്കുകയും ചെയ്തു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയുള്ള കേസുകളിൽ
എല്ലാ നടപടി ക്രമങ്ങളും അതിവേഗം പൂർത്തിയാക്കി നാലു ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ് എരുമപ്പെട്ടി പോലീസ്.
അന്വേഷണ സംഘാംഗങ്ങൾ: ഇൻസ്പെക്ടർ കെ.കെ. ഭൂപേഷ്, സബ് ഇൻസ്പെക്ടർ ടി.സി. അനുരാജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എ.വി. സജീവ്, കെ.എസ്. ഓമന