GOOD WORKS

ബ്ലാക്ക്മാനെ പിടിക്കാനെന്നപേരില്‍ രാത്രി ഇറങ്ങി നടന്നവര്‍ക്കെതിരെ പോലീസ് കേസ്

ബ്ലാക്ക്മാനെ പിടിക്കാനെന്നപേരില്‍ രാത്രി ഇറങ്ങി നടന്നവര്‍ക്കെതിരെ പോലീസ് കേസ്.

സര്‍ക്കാരിന്‍റെ കോവിഡ് – 19 നിയന്ത്രണങ്ങള്‍ ലംഘിച്ച് രാത്രി ബ്ലാക്ക് മാനെ തേടിയിറങ്ങിയവര്‍ക്കെതിരെ ഗുരുവായൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഇരിങ്ങപ്പുറം സ്വദേശികളായ ചട്ടിക്കല്‍ ശ്രീരാജ് (18), ചട്ടിക്കല്‍ അഭിഷേക് (18), കറുപ്പം വീട്ടില്‍ മുഹമ്മദ് അസ്ലം (23) ആലിക്കല്‍ ശരത് രവീന്ദ്രന്‍ (21), മത്രംകോട്ട് സുനീഷ് (29) പേരകം മാളിയേക്കല്‍ രാഹുല്‍ രാജ് (20) എന്നിവരെയാണ് ഗുരുവായൂര്‍ എസ്. ഐ. ഫക്രുദീന്‍ അറസ്റ്റ് ചെയ്തത്.

ഇന്നലെ (05.04.2020) തിയതി ഗുരുവായൂരും പരിസരപ്രദേശങ്ങളിലും വ്യാപകമായി അഭ്യൂഹങ്ങള്‍ പ്രചരിച്ചതിനെതുടര്‍ന്ന് ആളുകള്‍ റോഡിലിറങ്ങുകയും, നിയന്ത്രണങ്ങള്‍ ലംഘിക്കുകയും ചെയ്തിരുന്നു.

ജില്ലയില്‍ പോലീസ് പട്രോളിങ്ങ് ശക്തമാക്കിയതായും, സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആദിത്യ ആര്‍ അറിയിച്ചു