GOOD WORKS

ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ

ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ

കെട്ടിടം ഉദ്ഘാടനം

പുതുതായി പണി കഴിപ്പിച്ച ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം 19.06.2021 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിക്കുന്നു. ബഹു. ദേവസ്വം, പട്ടികജാതി/പട്ടികവർഗ വകുപ്പ് മന്ത്രി ശ്രീ. കെ രാധാകൃഷ്ണൻ, ഗുരുവായൂർ നിയോജകമണ്ഡലം എം.എൽ.എ ശ്രീ. എൻ.കെ. അക്ബർ, ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, ഗുരുവായൂർ മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ. എം. കൃഷ്ണദാസ്, സംസ്ഥാന പോലീസ് മേധാവി ശ്രീ. ലോക്നാഥ് ബഹ്റ ഐ.പി.എസ്, ക്രമസമാധാന പാലന ചുമതലയുള്ള അഡീ. ഡയറക്ടർ ജനറൽ ഓഫ് പോലീസ് ശ്രീ. വിജയ് സാഖറേ ഐ.പി.എസ്, ഉത്തരമേഖലാ ഐജിപി ശ്രീ. അശോക് യാദവ് ഐപിഎസ്, തൃശൂർ മേഖലാ ഡി.ഐ.ജി ശ്രീ. എ. അക്ബർ ഐപിഎസ്, തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി ശ്രീ. ആദിത്യ ആർ ഐപിഎസ് എന്നിവർ സന്നിഹിതരാകും. കെട്ടിട നിർമാണത്തിന്

ഗുരുവായൂർ ദേവസ്വം മുൻ ഗുരുവായൂർ എം.എൽ.എ ശ്രീ. കെ.വി. അബ്ദുൾഖാദർ 2019-20 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 99 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി.

ഇപ്പോഴത്തെ ആവശ്യങ്ങളും, ഭാവിയിലേക്കുളള വികസനവും മുൻ കൂട്ടി കണ്ടുകൊണ്ട് പോലീസ് സ്റ്റേഷൻ പ്രവർത്തനത്തിന് പുറമേ കൺട്രോൾ റൂം, പിൽഗ്രിം & പബ്ലിക് ഫെസിലിറ്റേഷൻ റൂം, ക്രൈം & ക്രിമിനൽ നെറ്റ് വർക്കിങ്ങ് ട്രാക്കിങ്ങ് സിസ്റ്റം, സി.സി.ടി.വി മോനിറ്ററിങ്ങ് റൂം, വയർലെസ് സംവിധാനം, മിനി കോൺഫറൻസ് ഹാൾ, പോലീസുദ്യോഗസ്ഥർക്കുളള വിശ്രമ സൌകര്യം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. തൃശൂർ ജില്ലാ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സഹകരണ സംഘമാണ് കരാർ ഏറ്റെടുത്ത്, നിർമ്മാണപ്രവൃത്തികൾ പൂർത്തീകരിച്ചത്.