GOOD WORKS
ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം നടത്തി ഇരിഞ്ഞാലക്കുട പോലീസും സംഘവും
ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ ജനമൈത്രി പോലീസും ജനമൈത്രി സമിതിയും ക്രൈസ്റ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെയും നേതൃത്വത്തിൽ ( തവനീഷ് കൂട്ടായ്മ) ലോക്ക് ഡൗൺ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന പാവപ്പെട്ട മുപ്പത്തഞ്ച് കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. സ്റ്റേഷൻ CRO GSI ക്ലീറ്റസ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം നടത്തിയിട്ടുള്ളതും വാർഡ് മെമ്പർ അംബിക പള്ളിപ്പുറത്ത് , ബീറ്റ് ഓഫീസർമാരായ അരുൺ, രാജേഷ്, സുഭാഷ്, രാഹുൽ എന്നിവർ പരിപാടിക്ക് നേത്യത്വം നൽകിയിട്ടുള്ളതാണ്.