GOOD WORKS

ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി

ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിലെ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 2 - വാർഡിൽ ലോക്ക് ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്ന 12 ഓളം കുടുംബങ്ങൾക്ക് ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. കിറ്റുകൾ സ്പോൺസർ ചെയ്തത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ്. വാർഡ് മെമ്പർ രാജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ബീറ്റ് ഓഫീസർമാരായ രാഹുൽ, അരുൺ, രാജേഷ് എന്നിവർ ചേർന്ന് കിറ്റുകൾ നിവാസികൾക്ക് കൈമാറിയിട്ടുള്ളതാണ്