GOOD WORKS
വൈഷ്ണവിക്കൊപ്പം ഇരിങ്ങാലക്കുട പോലീസ്
ലോക്ക് ഡൗൺ കാലത്ത് ഓൺ ലൈൻ ക്ലാസ്സ് അറ്റൻഡ് ചെയ്യുന്നതിന് മൊബൈൽ ഫോൺ ഇല്ലാതെ ബുദ്ധിമുട്ടിയിരുന്ന വിദ്യാർത്ഥിനിക്ക് ഇരിങ്ങാലക്കുട പോലീസ് മൊബൈൽ ഫോൺ നൽകി സഹായിച്ചു. എടക്കുളത്തെ പരേതനായ തലാപ്പിള്ളി വീട്ടിൽ ദീലിപിന്റെ മകൾ വൈഷ്ണവിയ്ക്ക് ക്ലാസ്സ് അറ്റൻഡ് ചെയ്യുന്നതിന് ഫോണില്ലാത്ത വിവരം ഇരിങ്ങാലക്കുട DYSP ഓഫീസിൽ അറിയിച്ചതിനെ തുടർന്നാണ് ജനമൈത്രി പോലീസ് മൊബൈൽ ഫോൺ നൽകുന്നതിനുള്ള സാഹചര്യമുണ്ടായത്. ഇരിങ്ങാലക്കുട നാസ് മൊബൈൽ ഷോപ്പുടമയാണ് ഫോൺ സ്പോൺസർ ചെയ്തത്. തുടർന്ന് ബീറ്റ് ഓഫീസർമാരായ രാഹുൽ, സുഭാഷ്, അരുൺ, രാജേഷ് എന്നിവർ ചേർന്ന് ഫോൺ വിദ്യാർത്ഥിനിക്ക് വീട്ടിൽ ചെന്ന് കൈമാറിയിട്ടുള്ളതാണ്.