GOOD WORKS

Accused Arrested

കോഴിക്കോട് കല്ലായിലെ ഫ്ലാറ്റിലെ കവർച്ച 8 കിലോ സ്വർണാഭരണങ്ങളുമായി പ്രതികൾ പിടിയിലായി :....

 

കോഴിക്കോട് കല്ലായിയിൽ ഉള്ള സ്വർണ്ണ വ്യാപാരിയുടെ ഫ്ലാറ്റിൽ നിന്ന് പത്ത് കിലോയിലധികം സ്വർണം കവർന്ന കേസിൽ പ്രതികളെ കസബ സിഐ യുകെ ഷാജഹാന്റെ നേതൃത്ത്വത്തിൽ ഉള്ള അന്വേഷണ സംഘം അതിസാഹസികമായി  പിടികൂടി.

ഏപ്രിൽ മാസം മൂന്നാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്   സ്വർണ്ണ വ്യാപാരിയുടെ കല്ലായിലെ പതിനൊന്നാം നിലയിലുള്ള ഫ്ലാറ്റിൽ കയറി ജീവനക്കാരനായ രാജസ്ഥാൻ സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച് ഫ്ലാറ്റിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു എന്ന് പരാതിയിൽ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.

പരികേറ്റ ജിതേന്ദ്രസിങ്ങ് ആശുപത്രിയിൽ ഐസിയുവിൽ ആയത് പോലീസിൻറെ പ്രാരംഭ അന്വേഷണത്തെ സാരമായി ബാധിച്ചു. ഇതിനിടയിൽ പോലീസ് സംഭവസ്ഥലത്ത് സിസിടിവി കളും മറ്റും പരിശോധിച്ചതിൽ ആസൂത്രിതമായിട്ടാണ്കവർച്ച നടത്തിയതെന്ന് മനസ്സിലാക്കിയ പൊലീസ് സ്വർണ്ണ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നവരെ  നിരീക്ഷിക്കുകയും ചെയ്തു വരികയായിരുന്നു. തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ  എ വി ജോർജ് അവർകളുടെ നിർദേശപ്രകാരം നോർത്ത് അസിസ്റ്റൻറ് കമ്മീഷണർ എ വി ജോണിന്റെ കീഴിൽ കസബ സിഐ ഷാജഹാന്റെ നേതൃത്വത്തിൽ സിറ്റിയിലെ ഡാൻ സാഫ് അംഗങ്ങ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനകളുടെയും പരിസര പ്രദേശങ്ങളിലെ CCTV ക്യാമറകളുടെയും ഫോൺ രേഖകളുടെയും അടിസ്ത്ഥാനത്തിൽ പരിക്കറ്റ ഇയാളുടെ സഹായം കൂടാതെ പുറത്ത് നിന്നുള്ള ഒരാൾക്കും കവർച്ച നടത്താൻ സാധിക്കില്ല എന്ന് മനസിലാക്കിയ അന്വേഷണ സംഘം ഇയാളെ പലതവണ മാറി മാറി ചോദ്യ ച്ചെയ്യലിൽ ജീവനക്കാരന് പിടിച്ച് നിൽക്കാനായില്ല കവർച്ച ചെയ്തത് ഞാനടക്കമുള്ള ഉള്ള മൂന്ന് രാജസ്ഥാൻ സ്വദേശികൾ ആണെന്ന്  പ്രതി പോലീസിനോട് സമ്മതിച്ചു. കവർച്ചക്ക്യായി  കൂട്ടുപ്രതികളായ രാജസ്ഥാൻ സ്വദേശികളായ  പങ്കജ് സിങ്ങ് രജപുത് , പർവീൺ സിങ്ങ്  എന്നിവരെ ഫ്ലാറ്റിന്  സമീപത്തുള്ള ലോഡ്ജിൽ മുറിയെടുത്ത്  താമസിപ്പിച്ച് കവർച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയെടുക്കുകയാണ് പ്രതികൾ ചെയ്തത്  സംഭവദിവസം രാത്രി ജീവനക്കാരനായ പ്രതി കൂടെയുണ്ടായിരുന്ന ജീവനക്കാരനെ ഭക്ഷണം വാങ്ങാനെന്ന വ്യാജേന പുറത്തു പറഞ്ഞയക്കുകയും ഈ സമയം ലോഡ്ജിൽ താമസിച്ച പ്രതികൾ ഫ്ലാറ്റിൽ വരികയു ഒരാളെ ഫ്ലാറ്റിനു മുന്നിൽ നിരീക്ഷണത്തിന് ഏർപ്പെടുത്തി മറ്റൊരാൾ ജീവനക്കാരനായ പ്രതിക്ക് പിന്നാലെ പതിനൊന്നാം നിലയിലുള്ള ഫ്ലാറ്റിൽ എത്തുകയും ആദ്യം ഫ്ലാറ്റിൽ എത്തിയ ജീവനക്കാരനായ പ്രതി വാതിൽ തുറന്നുകൊടുത്തു സി സി ടി വി ഓഫ് ചെയ്തു അനുകൂലമായ സാഹചര്യം ഒരുക്കിയ ശേഷം  പ്രതികൾ ചേർന്ന് ഫ്ലാറ്റിലെ രഹസ്യ അറകളിൽ  സൂക്ഷിച്ചിരുന്ന  സ്വർണാഭരണങ്ങൾ എടുത്തു  പങ്കജ് സിങ്ങ് എന്ന പ്രതിയെ പറഞ്ഞയച്ച ശേഷം ജിതേന്ദ്ര സിങ്ങ് പോലീസിനെയും മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിക്കുന്നതിനായി സ്വന്തം ശരീരത്തിൽ കത്തികൊണ്ട് കുത്തി മുറിവുണ്ടാക്കി  ചോരയൊഴുകി മൽപ്പിടുത്തം നടത്തി കവർച്ച ചെയ്തതാണെന്ന്   വരുത്തിതീർക്കാൻ ശ്രമിച്ച് ബോധരഹിതനായി അഭിനയിച്ച് തറയിൽ കിടക്കുകയാണ്  ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. പ്രതികൾ കൾ രാജസ്ഥാൻ സ്വദേശികളായ ജിതേന്ദ്ര സിങ്ങ്, പങ്കജ് സിങ്ങ് രജപുത് , പർവീൺ സിങ്ങ് ആണെന്ന് മനസ്സിലായതിനെ തുടർന്ന് കസബ സിഐയുടെ നേതൃത്വത്തിൽ അന്വേഷണസംഘം  രാജസ്ഥാനിലേക്ക് പുറപ്പെട്ടു രാജസ്ഥാൻ ഗുജറാത്ത് ബോർഡർ ഉള്ള പ്രതികളുടെ വീട് കണ്ടെത്തിയതെങ്കിലും പ്രതികൾ  വീട്ടിൽ  ഇല്ലെന്ന്  മനസ്സിലാക്കിയ പോലീസ് ബോംബെയിൽ പ്രതികൾ ഉണ്ടെന്ന് മനസിലാക്കിയതിനാൽ ബോംബെയിലേക്ക് യാത്രതിരിച്ചു ബോംബെയിൽ എത്തിയ പോലീസ് പ്രതികൾ ഉണ്ടാവാൻ സാധ്യതയുള്ള ബോബെയിലെ വിശാൽ ഹട്ട് ചേരിയിൽ രാത്രി രാത്രി മുഴുവൻ സമയവും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല പോലീസ് സാന്നിധ്യം മനസ്സിലാക്കിയ പ്രതി അവിടെനിന്നും തന്ത്രപൂർവ്വം ഗോവയിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇതു മനസ്സിലാക്കിയ പോലീസ് ഗോവയിലേക്ക് തിരിച്ചു ഇവർ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് അരിച്ചുപെറുക്കി നടത്തിയ അന്വേഷണത്തിൽ ഗോവയിൽ .നിന്നും പ്രതിയെ അതിസാഹസികമായി പിടികൂടുകയായിരുന്നു പിടികൂടിയ  പ്രതിയെ  ചോദ്യം ചെയ്തതിൽ കളവ് നടത്തിയ സ്വർണാഭരണങ്ങൾ മുംബൈയിലുള്ള തൻറെ ഭാര്യ വീടിനടുത്തുള്ള ഗാട്ട് കോപ്പർ എന്ന സ്ത്ഥലത്തുള്ള വിശാൽ ഘട്ട് എന്ന മലമുകളിൽ ചേരിലുള്ള ഉള്ള പത്തോളം കുടുംബ സുഹൃത്തുക്കളുടെ വീട്ടിൽ എട്ടു കിലോയോളം സ്വർണാഭരണങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട് പ്രതി പോലീസിനോട് പറഞ്ഞു ഉടൻതന്നെ ഗോവയിൽ നിന്നും പ്രത്യേക അന്വേഷണ സംഘം ബോംബെയിലേക്ക് തിരിച്ചു രാത്രിയിൽ ബോംബെയിൽ എത്തിയ അന്വേഷണസംഘം  വിശാൽ ഘട്ട് ചേരിയിൽ കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിലും ചേരിനിവാസികൾ കൾ ഉണർന്നാൽ തങ്ങളുടെ ദൗത്യം നിറവേറ്റാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ സംഘം രാത്രി   പത്തോളം വീടുകളിൽ തിരച്ചിൽ നടത്തി രാവിലെ 5 മണി ആവുമ്പോഴേക്കും എട്ടു കിലോയോളം സ്വർണാഭരണങ്ങൾ കണ്ടെടുത്തു.ശേഷിച്ച സ്വർണാഭരണങ്ങൾ കണ്ടെത്തേണ്ടതിലേക്ക് വീണ്ടും ചോദ്യം ചെയ്തതിൽ ബാക്കിയുള്ള  സ്വർണ്ണാഭരണങ്ങൾ പർവീൺ സിങ്ങിന്റെ കൈവശമാണെന്ന് മനസിലാക്കാൻ സാധിച്ചു. അന്വേഷണ സംഘത്തിൽ കസബ ഇൻസ്പെക്ട്ടർ യു കെ ഷാജഹാൻ ,എസ് ഐ ശ്രീജേഷ് ഡാൻ സാഫ് അംഗങ്ങളായ എ എസ് ഐ മാരായാ മുഹമ്മത്ഷാഫി ,സജി എം , എസ് സി പി ഒ മാരായ  അഖിലേഷ് , ജോമോൻ സി പി ഒ ജിനേഷ് . കസബ സ്റ്റേഷനിലെ എസ് സി പി ഒ മാരായ രതീഷ് , ശിവദാസൻ സി, രഞ്ജീഷ് | ഷറീന, സി പി ഒ വിഷ്ണു എന്നിവരും ഉണ്ടായിരുന്നു