GOOD WORKS

INVESTIGATION OF NILAMBUR PS CR 280-22

2019 ആഗസ്റ്റ് മാസത്തിൽ ഒരു ദിവസം കര്‍ണാടക സ്റ്റേറ്റിലുള്ള മൈസൂര്‍ രാജീവ് നഗര്‍ സ്വദേശിയായ ഷാബ ഷെരീഫ് എന്നയാളെ 1 മുതൽ 7 കൂടിയ പ്രതികള്‍ കടത്തികൊണ്ടു വന്ന് നിലമ്പൂര്‍ അംശം മുക്കട്ടയിൽ ഉള്ള ഷൈബിന്‍ എന്നയാളുടെ വീട്ടിൽ തടങ്കിൽ പാര്‍പ്പിച്ച് ടിയാന്‍ പാരമ്പ്യരമായി നടത്തിവരുന്ന ചികിത്സ രഹസ്യങ്ങള്‍ പറയിപ്പിക്കുന്നതിനായി മര്‍ദ്ധിക്കുകയും 1 മുതുല്‍ 2 കൂടിയ പ്രതികളും 8,9 പ്രതികളുംചേര്‍ന്ന് 2020 ഒക്ടേബര്‍ മാസത്തിലെ ഒരു ദിവസം രാത്രി ഷാബാ ഷെരീഫിനെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി നുറുക്കി എടവണ്ണ സീതിഹാജി പാലത്തില്‍ നിന്നും പുഴയിലേക്ക് എറിയുകയും ചെയ്ത കേസ്സിലെ 15  പ്രതികളെ സമയ ബന്ധിതമായി അറസ്റ്റു ചെയ്തു അന്വേഷണം പൂര്‍ത്തീകരിച്ച് ബഹു കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചു.