GOOD WORKS

Two accused arrested -96 lakh case

കോയമ്പപത്തൂരില്‍ നിന്ന് മൂവാറ്റുപുഴക്ക് പച്ചക്കറിയുമായി പോകുകയായിരുന്ന ലോറി പോലീസ് ആണെന്ന് പറഞ്ഞ് തടഞ്ഞുനിര്ഴത്തി 96 ലക്ഷം രൂപ കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപേരെ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ R.ആദിത്യ IPS ന്ഴെറ നേതൃത്വത്തിലുള്ള തൃശ്ശൂര്‍ സിറ്റി ഷാഡോ പോലീസും, ഒല്ലൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ ചിറക്കല്ഴ സ്വദേശി മണപ്പുള്ളി വീട്ടില്‍ മണി മകന്ഴ കുട്ടന്‍ എന്നറിയപ്പെടുന്ന പ്രദീപ് (49 വയസ്സ്), ആലപ്പുഴ കായംകുളം സ്വദേശി കണ്ടലശ്ശേരില്‍ വീട്ടില്‍ ഋഷികേശ് മകന്‍ അമല്‍കേഷ് (33 വയസ്സ്) എന്നിവരാണ് തൃശ്ശൂര്‍ സിറ്റി പോലീസിന്‍റെ പിടിയിലായത്.

ഇക്കഴിഞ്ഞ മാര്‍ച്ച് മാസം ഇരുപത്തിരണ്ടാം തിയ്യതി പുലര്‍ച്ചെ പാലക്കാട് എറണാകുളം ഹൈവെയില്‍ കുട്ടനെല്ലൂരില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂവാറ്റുപുഴയിലെ പച്ചക്കറി വ്യാപാരസ്ഥാപനത്തിലേക്ക് കോയമ്പത്തൂരില്‍ നിന്ന് പച്ചക്കറിയുമായി വരികയായിരുന്ന ലോറിയെ കുട്ടനെല്ലൂരില്‍ വെച്ച് ELECTION URGENT എന്ന ബോര്‍ഡ് വെച്ച ഇന്നോവ കാറില്‍ വന്ന സംഘം തടഞ്ഞുനിര്‍ത്തുകയും,ലോറിയിലെ ഡ്രൈവറേയും സഹായിയേയും പോലീസാണെന്നും, ലോറിയില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് പറയുകയും, ചോദ്യം ചെയ്യണമെന്നും പറഞ്ഞ് അവരെ ബലം പ്രയോഗിച്ച് ഇന്നോവ കാറില്‍ കയറ്റി കൊണ്ടുപോകുകയും കുറച്ചു ദൂരം പോയിക്കഴിഞ്ഞ് തിരികെ ലോറിയുടെ അടുക്കലെത്തിച്ച് ഇറക്കി വിടുകയും ചെയ്തു. പിന്നീട് ഡ്രൈവറും സഹായിയും കൂടി ലോറി പരിശോധിച്ചപ്പോഴാണ് ലോറിയില്‍ ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 96 ലക്ഷം രൂപ കവര്‍ച്ച ചെയ്തതായി അറിയാന്‍ കഴിഞ്ഞത്. പിന്നീട് ഇവര്‍ ഒല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയും ഇവരുടെ പരാതി പ്രകാരം ഒല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയുമായിരുന്നു. ഈ കേസില്‍ നേരത്തെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരിപ്പോള്‍ ജയില്ഴ കഴിയുകയാണ്.

ഇപ്പോള്‍ അറസ്റ്റിലായ പ്രദീപ് @ കുട്ടന്‍ മൂവാറ്റുപുഴ പച്ചക്കറി വ്യാപാര സ്ഥാപനത്തിലെ ഡ്രൈവറാണ്. ഒരു വര്‍ഷത്തിലധികമായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് കോയമ്പത്തൂരില്‍നിന്ന് പച്ചക്കറിയാമായി വരുന്പോള്‍ ചില ദിവസങ്ങളില്‍ പണം ലോറിയില്‍ കയറ്റുമെന്ന വിവരം അറിയാമായിരുന്നു. ചിലപ്പോള്‍ വലിയ തുകകളായിരിക്കും ഇപ്രകാരം ലോറിയില്‍ കയറ്റുക. ഈ വിവരങ്ങള്‍ അറിയാമായിരുന്ന ഇയാള്‍ മുന്‍ പരിചയമുള്ള ഇത്തരത്തില്‍ നിരവധി കേസില്‍ പ്രതിയായ ആളുകളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും, പല പ്രാവശ്യം പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിട്ടുള്ളതാണ്. ലോറിയില്‍ ഒളിപ്പിച്ച് കടത്തുന്നത് കള്ളപ്പണമാണെന്നും അതിനാല്‍ പോലീസ് കേസ് ഉണ്ടാകില്ലെന്നും ഇവര്ഴ വിചാരിച്ചിരുന്നു. അറസ്റ്റിലായ ഇയാള്‍ വിവരം നല്‍കിയതനുസരിച്ച് സംസ്ഥാനത്തിന് അകത്തും പുറത്തും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ആളുകള്‍ ചേര്‍ന്ന് പോലീസ് ആണെന്ന് പറഞ്ഞ് ലോറി ഡ്രൈവറേയും സഹായിയേയും ഭീഷണിപ്പെടുത്തി ലോറിയില്‍നിന്ന് പണം കവര്‍ച്ച ചെയ്തത്. അറസ്റ്റിലായ പ്രതിയെ പോലീസ് മുന്പ് ചോദ്യം ചെയ്തിരുന്നുവെങ്കിലും വിദഗ്ദമായി കളവുകള്‍ പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ R.ആദിത്യ IPS ന്‍റെ നിര്‍ദ്ദേശാനുസരണം തൃശ്ശൂര്‍ സിറ്റി ജില്ല DCRB അസിസ്റ്റന്‍റ് കമ്മീഷണര്‍ ബിജോ അലക്സാണ്ടര്‍ ഒല്ലൂര്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ദേവദാസ്, എന്നിവരുടെ നേതൃത്വത്തില്‍ ഒല്ലൂര്‍ സിെഎ ദിനേഷ് കുമാര്‍ ഒല്ലൂര്‍ എസ് ഒഎമാരായ മണികണ്ഠന്‍, അരുണ്‍കുമാര്‍ തൃശ്ശൂര്‍ സിറ്റി ഷാഡോ പോലീസിലെ എസ്െഎമാരായ ടി.ആര്‍.ഗ്ലാഡ്സ്റ്റണ്‍ പി.രാജന്‍ എന്ഴ.ജി.സുവ്രതകുമാര്‍ പി.എം.റാഫി, എഎസ്െഎമാരായ പി.രാഗേഷ്, ഗോപാലകൃഷ്ണന്‍ സീനിയര്‍ സിവില്‍ പോലീസ് ഒാഫീസര്‍മാരായ ജീവന്‍ ടി.വി, പഴനിസ്വാമി.പി.കെ, ശ്രീകുമാര്‍. സിവില്‍ പോലീസ് ഒാഫീസര്‍മാരായ ലിഗേഷ്.എം.എസ്, വിപിന്‍ദാസ്.കെ.ബി എന്നിവരടങ്ങിയ സംഘമാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ വിവിധ സ്ഥലങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്തത്