GOOD WORKS

ഓപ്പറേഷൻ റേഞ്ചർ: കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ

കുപ്രസിദ്ധ ഗുണ്ടാ തലവൻ നടത്തറ കാച്ചേരി ദേശം തെങ്ങിങ്ങൽ ജിയോ എന്ന കറുമ്പൂസിനെ(31)യാണ് ഒല്ലൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ ബെന്നിജേക്കബ്ബ് KAAPA നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതകശ്രമം, മാരകായുധങ്ങൾ കൈവശം വെയ്ക്കൽ, സ്ഫോടകവസ്തു ആക്ട് കേസ്സുകൾ, അടിപിടി എന്നീ കുറ്റകൃത്യങ്ങൾ ചെയ്തതിന് പതിനൊന്നോളം കേസ്സുകൾ നിലവിലുണ്ട്.