GOOD WORKS
ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് വേട്ട യുവാവ് അറസ്റ്റിൽ
ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് വേട്ട യുവാവ് അറസ്റ്റിൽ
തൃശ്ശൂർ സിറ്റിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് വേട്ട വിവിധ സ്ഥലങ്ങളിൽ നിന്നായി വിൽപ്പനക്കായി എത്തിച്ച ലക്ഷങ്ങൾ വിലവരുന്ന അധിമാരകങ്ങളായ നിരോധിത മയക്കുമരുന്നുകളായ MDMA, LSD STAMPS എന്നിവയുമായി യുവാവിനെ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ R ആദിത്യ IPS ന്റെ നേതൃത്വത്തിലുള്ള തൃശൂർ സിറ്റി ഷാഡോ പോലീസും തൃശ്ശൂർ വെസ്റ്റ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കൂർക്കഞ്ചേരി കാഞ്ഞിരങ്ങാടി സ്വദേശിയായ ഷാ മൻസിലിൽ ഷാഫി, (30 വയസ്സ്) ആണ് തൃശൂർ സിറ്റി പോലീസിന്റെ പിടിയിലായത്.
ഷാഡോ പോലീസ് പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന്
തൃശ്ശൂരിലെ ചില ന്യൂ ജനറേഷൻ തുണിക്കടകൾ കേന്ദ്രീകരിച്ച് വൻതോതിൽ നിരോധിത ന്യൂജനറേഷൻ മയക്കുമരുന്നുകൾ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിൽ തൃശ്ശൂർ സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലാകുന്നത്. മനുഷ്യ ശരീരത്തിന് അതിഹാനികരമായ കെമിക്കൽസ് ഉപയോഗിച്ച് നിർമ്മിക്കുന്ന നിരോധിത MDMA യും പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന LSD STAMP എന്നിവയുമായാണ് യുവാവ് അറസ്റ്റിലാകുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന മയക്കുമരുന്നുകൾ യുവാക്കളും, യുവതികളും ആണ് കൂടുതലായി ഉപയോഗിക്കുന്നത് നഗരത്തിലെ ചില ന്യൂജനറേഷൻ കടകളും, ചില മാളുകളും കേന്ദ്രീകരിച്ച് വൻ തോതിൽ മയക്കുമരുന്നിന്റെ വിൽപന അറസ്റ്റിലായ യുവാവ് നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
MDMA (MYTHELENEDIOXYMETHAMPHETAMINE)
എന്ന ലഹരിമരുന്ന് കേരളത്തിൽ യുവാക്കൾക്കിടയിൽ കല്ല്, പൊടി, കൽക്കണ്ടം എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഈ മയക്കുമരുന്ന് വായുവിലൂടെയും, മൂക്കിലൂടെയും ചിലർ ഇഞ്ചക്ഷൻ ആയും ഉപയോഗിക്കുന്നു. ഈ ലഹരി വസ്തുവിന്റെ ഉപയോഗത്തിൽ അരമണിക്കൂർ മുതൽ ഉപയോഗിച്ച് ആളുടെ നാഡീവ്യവസ്ഥയെ ലഹരി ബാധിക്കുന്നു. ഇതിൽ ലഹരി ആറ് മണിക്കൂർ മുതൽ 8 മണിക്കൂർ വരെ നീണ്ടുനിൽക്കും. ഇതിന്റെ തുടർച്ചയായ ഉപയോഗം വൃക്കയേയും ഹൃദയത്തെയും ബാധിക്കുന്നു. ഇതിന്റെ അമിതഉപയോഗം മരണംവരെ സംഭവിക്കാം.
LSD(LYSERGIC ACID DIETHYLAMIDE)
എന്ന ലഹരിമരുന്ന് കേരളത്തിൽ സ്റ്റാമ്പ് രൂപത്തിൽ ആണ് ലഭിക്കുന്നത്. ഈ ലഹരിവസ്തു പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്നു. സ്റ്റാമ്പ് രൂപത്തിലുള്ള LSD നാവിനടിയിൽ വച്ചാണ് ഉപയോഗിക്കുന്നത്. നാവിനടിയിൽ വച്ചു കഴിഞ്ഞാൽ അര മണിക്കൂറിൽ ഇതിന്റെ ലഹരി ആരംഭിക്കുകയും ഏകദേശം ഇരുപതോളം മണിക്കൂർ വരെ നിലനിൽക്കും ചെയ്യും. ഈ ലഹരിയുടെ ഉപയോഗിക്കുന്ന ചെയ്യുന്ന പ്രവർത്തി പാരമ്യത്തിൽ ചെയ്യുന്നു. ധാരണത്തിന് വാഹനമോടിക്കുന്ന ഒരാൾ ഇതുപയോഗിച്ചാൽ ഉറങ്ങാതെ അമിതവേഗത്തിൽ വാഹനം ഓടിക്കുക അപകടമുണ്ടാക്കുകയും ചിലപ്പോൾ മരണം വരെ സംഭവിക്കുകയും ചെയ്യുന്നു.. ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന് യുവാവിനെ ലഭിച്ചത് എവിടെ നിന്നാണ് എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. അറസ്റ്റിലായ യുവാവ് ആർക്കൊക്കെ മയക്കുമരുന്നു വിൽപന നടത്തിയിട്ടുണ്ടെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ Rആദിത്യ IPSന്റെ നിർദേശാനുസരണം തൃശൂർ സിറ്റി ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ബാബു കെ തോമസ്, തൃശ്ശൂർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ വി കെ രാജു, വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ സലീഷ് എൻ.ശങ്കർ, തൃശൂർ സിറ്റി ഷാഡോ പോലീസിലെ എസ്ഐമാരായ T.R ഗ്ലാഡ്സ്റ്റൺ , N. G സുവൃതകുമാർ, P. M റാഫി, രാജൻ എഎസ്ഐമാരായ ഗോപാലകൃഷ്ണൻ, ജീവൻ T.V, പഴനിസ്വാമി P. K, വിപിൻദാസ് K.B എന്നിവരുൾപ്പെടുന്ന അന്വേഷണ സംഘമാണ് ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന് കണ്ടെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തത്.