GOOD WORKS
സ്ത്രീകളെ_അപമാനിക്കുന്ന_വിരുതൻ പോലീസ് പിടിയിൽ.
മോട്ടോർ സൈക്കിളിൽ കറങ്ങി നടന്ന് സ്ത്രീകളെ പതിവായി
അപമാനിക്കുന്ന വിരുതൻ പോലീസിന്റെ പിടിയിലായി. ഏനാമാക്കൽ
മേച്ചേരിപടി കാര്യാട്ട് വീട്ടിൽ അവിനാശ് (24) ആണ് വെസ്റ്റ് പോലീസിന്റെ
പിടിയിലായത്. ഹെൽമറ്റും മാസ്കും ധരിച്ച് മോട്ടോർ സൈക്കിളിൽ കറങ്ങി
നടക്കുകയും വഴിയിലൂടെ നടന്നു പോകുന്ന സ്ത്രീകളെ അവരുടെ
ശരീരത്തിലും, സ്വകാര്യഭാഗങ്ങളിലും പിടിച്ച് ദ്രോഹിക്കുകയും തുടർന്ന്
അതിവേഗത്തിൽ ബൈക്ക് ഓടിച്ചു പോകുകയുമാണ് ഇയാളുടെ രീതി.
തൃശൂർ കോട്ടപ്പുറം, സ്വരാജ് റൌണ്ട് എന്നിവിടങ്ങളിൽ നടന്നുപോയിരുന്ന
രണ്ട് സ്ത്രീകൾക്കു നേരെയുണ്ടായ അതിക്രമം സംബന്ധിച്ച് തൃശൂർ അസി.
കമ്മീഷണർ വി.കെ രാജുവിന് ലഭിച്ച പരാതിയെത്തുടർന്നു നടത്തിയ
അന്വേഷണമാണ് പ്രതിയെ കുരുക്കിയത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഫിസിയോതെറാപിസ്റ്റ് ആയി ജോലിചെയ്യുന്ന ഇയാൾ
ഇതിനു മുമ്പും നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി സമാനമായ
രീതിയിൽ സ്ത്രീകളെ അപമാനിച്ചിട്ടുണ്ടെന്ന് പോലീസിനോട് സമ്മതിച്ചു.
തൃശൂർ എ.സി.പി. വി.കെ രാജുവിന്റെ നേതൃത്വത്തിൽ ടൌൺ വെസ്റ്റ്
ഇൻസ്പെക്ടർ സലീഷ് എൻ. ശങ്കർ, സബ് ഇൻസ്പെക്ടർ കെ.സി. ബൈജു,
പോലീസുമോട്ടോർ സൈക്കിളിൽ കറങ്ങി നടന്ന് സ്ത്രീകളെ പതിവായി

പോലീസുദ്യോഗസ്ഥരായ അഭീഷ് ആന്റണി, ഷെല്ലാർ, അനിൽ, അനൂപ്, ജോയ്, ഹോം ഗാർഡ് ബേബി എന്നിവരടങ്ങിയ
സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.ദ്യോഗസ്ഥരായ അഭീഷ് ആന്റണി, ഷെല്ലാർ, അനിൽ, അനൂപ്, ജോയ്, ഹോം ഗാർഡ് ബേബി എന്നിവരടങ്ങിയ
സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.