GOOD WORKS

തൃശ്ശൂർ സിറ്റി പോലീസ് ഫേസ് ബുക്ക് പേജിലൂടെ ക്യാൻസർ ബാധിതന് രക്ഷകനായത് വടക്കേക്കാട് പോലീസ്

തൃശ്ശൂർ സിറ്റി പോലീസ് ഫേസ് ബുക്ക് പേജിലൂടെ ക്യാൻസർ ബാധിതന് രക്ഷകനായത്
വടക്കേക്കാട് പോലീസ്

ഒരാഴ്ചമുൻപാണ് വടക്കേക്കാട് പോലിസ് കാൻസർ രോഗിക്ക് മരുന്ന് വിതരണം നടത്തിയതുമായി ബന്ധപ്പെട്ട് തൃശൂർ സിറ്റി പോലിസ് മേധാവി യുടെ ഫെയ്സ് ബുക്ക് പോസ്റ്റ് അരിമ്പൂർ സ്വദേശിയായ ക്യാൻസർ ബാധിതൻെറ ശ്രദ്ധയിൽ പെടുന്നത് . ദിവസങ്ങളോളമായി മരുന്ന് തീർന്നതിനാൽ ഏറെ വിഷമിച്ചിരുന്ന ഈ 60 കാരൻ ഉടൻതന്നെ വടക്കേക്കാട് SHO .എം. സുരേന്ദ്രനുമായി ബന്ധപ്പെട്ടു .

ക്യാൻസറിന് ഉപയോഗിക്കുന്ന വളരെ അധികം വിലപിടിപ്പുള്ള crizalk എന്ന മരുന്ന് സ്റ്റാർ അസിസ്റ്റന്റ് സെൻറർ , കർത്തവ്യ ഹെൽത്തിയോൺ എന്ന മുബൈയിലെ കമ്പനിയിൽ നിന്നുമാണ് ലഭിച്ചിരുന്നത് . തുടർന്ന് വടക്കേകാട് SH0 മുബൈ ഗുർഗോണിൽ ഉള്ള കമ്പനിയുമായി ബന്ധപ്പെടാൻ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി . പിന്നീടാണ് മരുന്ന് എറണാംകുളത്തുള്ള സെൻറ് ആൻറണീസ് മെഡിക്കൽസിൽ ഉണ്ടെന്ന വിവരം കിട്ടിയത് .

ഉടൻതന്നെ എർണാംകുളത്തുള്ള മെഡിക്കൽ , ഷോപ്പുമായി ബന്ധപ്പെട്ട് രോഗിക്ക് താൽകാലികമായി ഒരു സ്ട്രിപ്പ് ( പത്ത് എണ്ണം - 14 , 500 രൂപ )
ലഭിക്കുന്നതിന് ശ്രമം നടത്തുകയും ചെയ്തു . തുടർന്ന് പുന്നയൂർകുളത്തുള്ള സ്വാന്തനം വെൽഫെയർ സൊസൈറ്റിയുടെ സഹായത്തോടെ ഡിസ്ട്രിബ്യൂട്ടർ ഒരു സ്ട്രിപ്പ് എർണാംകുളത്തുനിന്ന് വടക്കേക്കാട് സ്റ്റേഷനിൽ എത്തിച്ച് രോഗിയുടെ ബന്ധു പ്രജീഷിന് CI സുരേന്ദ്രൻ സൗജന്യമായി കൈമാറുകയും ചെയ്തു .

ക്യാൻസർ രോഗിക്ക് മരുന്ന് സൗജന്യമായി ലഭിക്കാൻ അക്ഷീണം പ്രയത്നിച്ച CI സുരേന്ദ്രൻ സ്വാന്തനം വെൽഫെയർ സൊസൈറ്റി , വടക്കേക്കാട് ജനമൈത്രി പോലിസ് എന്നിവർക്ക് ആവോളം നന്ദിയും പറഞ്ഞാണ് പ്രജീഷ് വീട്ടിലേക്കു മടങ്ങിയത്