GOOD WORKS

വിയ്യൂര്‍ സെന്‍റര്‍ ജയിലില്‍ നിന്നും തടവ് ചാടിയ ചെറുതുരുത്തി കുലമറ്റം പറമ്പില്‍ സഹദേവനെയാണ് സാഹസികമായി വിയ്യൂര്‍ പോലീസ് ഓടിച്ചു പിടികൂടിയത്.

വിയ്യൂര്‍ സെന്‍റര്‍ ജയിലില്‍ നിന്നും തടവ് ചാടിയ ചെറുതുരുത്തി കുലമറ്റം പറമ്പില്‍ സഹദേവനെയാണ് സാഹസികമായി വിയ്യൂര്‍ പോലീസ് ഓടിച്ചു പിടികൂടിയത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രതിയെ കാണാതായ വിവരം വിയ്യൂര്‍ പോലീസ് സ്റ്റേഷനിലേക്കെത്തിയത്. SI ശെല്‍വകുമാറിന്‍റെ നേതൃത്വത്തിലുള്ള പട്രോളിങ്ങ് സംഘം പ്രതിക്കായി രാത്രി മുഴുവനും തിരച്ചിൽ നടത്തുന്നതിനിടെ വിയ്യൂര്‍ മണലാറുകാവ് അമ്പലത്തിനു സമീപം ഒരാള്‍ പതുങ്ങിയിരിക്കുന്നതു കണ്ടത്. പോലീസ് സംഘത്തെ കണ്ടപ്പോള്‍ പ്രതി ഇരുട്ടില്‍ മറഞ്ഞ് മതിലുകള്‍ക്കു മുകളിലൂടെ ചാടിയോടുകയായിരുന്നു. സബ് ഇന്‍സ്പെക്ടറും കൂടെ ഉണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ അനുരാഗും, ഹോം ഗാര്‍ഡ് തോമസും ചേര്‍ന്ന് പ്രതിയെ പിന്‍തുടരുകയും ഉടൻ തന്നെ പിടികൂടുകയും ചെയ്തു