GOOD WORKS

Seven members of the Quotations team arrested for attempted kidnapping and murder

തട്ടിക്കൊണ്ടുപോയി കൊലപെടുത്താൻ ശ്രമം, ക്വട്ടേഷൻ സംഘത്തിലെ ഏഴുപേർ അറസ്റ്റിൽ.

പണത്തിന് വേണ്ടി ആളെ തട്ടി കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് കവർച്ച നടത്തുകയും ക്രൂരമായി മർദ്ദിച്ച് കൊല ചെയ്യാൻ ശ്രമിച്ച് മോചനദ്രവ്യം ആവശ്യപെട്ട കേസ്സിലെ പ്രതികളായ 1) മഹേഷ് (21) പൂങ്ങാട്ടിൽ വീട്, പുതുരുത്തി. 2) സുമേഷ് (27) കോണി പറമ്പിൽ വീട്, പനങ്ങാട്ടുക്കര. 3) സനൽ (20) വട്ടോലിക്കൽ വീട്, പൂമല . 4) ശരത്ത് (22) പുതു പറമ്പിൽ വീട്, കഞ്ഞികുഴി, കോട്ടയം. 5) റിനു സണ്ണി (27), വലിയ വിരിപ്പിൽ വീട്, പൂമല . 6) മഞ്ജുനാഥ് (22) പുലിക്കുന്നത്ത് വീട്, പുതുരുത്തി. 7) രാഗേഷ് (33) കല്ലിൻകുന്നത്ത് വീട്, കല്ലമ്പാറ എന്നിവരെയാണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

കൈ പറ്റിയ പണം തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് കല്ലംമ്പാറ സ്വദേശിയായ സുന്ദരൻ എന്ന രാഗേഷ് മുഖാന്തിരം പനങ്ങാട്ടുക്കര സ്വദേശിയായ ഫ്രീക്കൻ എന്ന സുമേഷുമായി ഗൂഢാലോചന നടത്തി, സുമേഷും സംഘവും ക്വട്ടേഷൻ എടുത്ത് 24-05-2022 തിയ്യതി ഉച്ചക്ക് 1.30 മണിക്ക് മുള്ളൂർക്കര കണ്ണംമ്പാറയിൽ നിന്നും ശ്രീജുവിനെ തട്ടി കൊണ്ടുപോയത്.

ശ്രീജുവിന്റെ മോതിരം, പെഴ്സ്, മൊബൈൽ ഫോൺ എന്നിവ കവർച്ച ചെയ്ത് വട്ടായി എന്ന സ്ഥലത്ത് കൊണ്ടുപോയി കാട്ടിലും എറണാകുളത്ത് വിവിധ സ്ഥലങ്ങളിലും തടങ്കലിൽ വച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, മർദ്ദന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയും വീഡിയോ കോൾ ചെയ്തും വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുത്തു. വീട്ടുകാരിൽ നിന്നും ഇവർ 2 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അറസ്റ്റ് ചെയ്ത പ്രതികൾക്ക് കൊലപാതക ശ്രമം, ലഹരി മരുന്ന് കേസ് ഉൾപ്പെടെ കേരളത്തിൽ വിവിധ ജില്ലകളിൽ കേസുകൾ ഉള്ളതായും വടക്കാഞ്ചേരി പോലീസ് പറഞ്ഞു. വടക്കാഞ്ചേരി പോലീസും കളമശ്ശേരി പോലീസും എറണാകുളത്തും കളമശ്ശേരിയിലും 150 ഓളം ലോഡ്ജുകളും മറ്റ് താമസ സ്ഥലങ്ങളും പരിശോധിച്ചാണ് പ്രതികളെ പിടികൂടാനായത്. പോലീസ് പിടികൂടിയില്ലെങ്കിൽ ശ്രീജുവിന് മരണം വരെ സംഭവിക്കുമായിരുന്നു. ശ്രീജു മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തട്ടി കൊണ്ടുപോയ ദിവസം മർദ്ദിച്ച് അവശനാക്കിയ ശ്രീജുവിനെ കൊണ്ട് ഭീഷണിപ്പെടുത്തി വീട്ടുകാരെ ഫോൺ വിളിപ്പിച്ചതിനു ശേഷം ഇയാളെ വിട്ടയച്ചതായും, പോലീസിൽ പരാതി പറയേണ്ട എന്ന് പറയിപ്പിച്ചതായും ശ്രീജു പോലീസിനോട് പറഞ്ഞു.

SHO ശ്രി. മുഹമ്മദ് നദിമുദ്ദിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ മാധവൻകുട്ടി. K. SI മാരായ തങ്കച്ചൻ. A.A, വിനു. K.R, ASI മാരായ അബ്ദുൾ സലീം, വില്യംസ്. M. X. ScPO അജിത് കുമാർ. CPO മാരായ പ്രദീപ്. ഗോകുലൻ , പ്രവീൺ, ScPO സജിത്ത്, കളമശ്ശേരി പോലീസ് സ്റ്റേഷനിലെ Inspector സന്തോഷ് PR, Sl മാരായ ദീപു , സുരേഷ്, സുധീർ , മഹേഷ്, CPO മാരായ അജിലേഷ്, ഇഗ്നേഷ്യസ്, റിനു , അനിൽ, നൗഷാദ്, എന്നിവരും ഉണ്ടായിരുന്നു.