GOOD WORKS

തുടര്‍ച്ചയായുണ്ടായ സ്ത്രീകളുടെ മാല കവര്‍ച്ച - പ്രതിയെ പിടികൂടി

ബേക്കല്‍, മേല്‍പറമ്പ  പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിക്കൊണ്ട് നടന്നിരുന്ന ബൈക്കിലെത്തി സ്ത്രീകളുടെ മാല തട്ടിപ്പറിക്കുന്ന നിരവധി കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. സ്ത്രീകളെ പ്രത്യേകിച്ചും വൃദ്ധരായവരെ ഉന്നമിട്ട് നടന്ന ഇത്തരം സംഭവങ്ങളില്‍ നിരവധി സ്ത്രീകള്‍ക്ക് മാല പൂര്‍ണ്ണമായും ഭാഗീകമായും നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമുണ്ടായി. കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമയം  തന്നെ പോലീസ് സംഭവസ്ഥലത്ത് എത്തി വിവരം ശേഖരിച്ചും സമീപ പ്രദേശങ്ങളിലെ CCTV ക്യാമറ വീഡിയോകള്‍ പരിശോധിച്ചും പഴയകാല കുറ്റവാളികളെ നിരീക്ഷിച്ചും പ്രതിയെ കണ്ടെത്തുന്നതിനായി ഊര്‍ജ്ജിതമായ അന്വേഷണം നടത്തി പോന്നിരുന്നുവെങ്കിലും ഹെല്‍മറ്റ് ധരിച്ചും, മുഖം മറച്ചും, വാഹനങ്ങളില്‍ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചും പ്രതി കൃത്യം നടത്തുന്ന സമയം സഞ്ചരിക്കുന്നതാകയാല്‍ പ്രതിയെ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടുന്ന സമയം സമാന കുറ്റകൃത്യം ജില്ലയിലെ പല സ്റ്റേഷന്‍ പരിധിയിലും വീണ്ടും വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമയം പ്രസ്തുത കേസ്സുകളുടെ ഫയലുകള്‍ പരിശോധിച്ചും അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചും നടത്തിയ ചര്‍ച്ചകള്‍ക്കുമൊടുവില്‍ ബഹുമാനപ്പെട്ട കാസറഗോഡ് ജില്ലാ പോലീസ് മേധാവി പ്രത്യേക താത്പ്പര്യമെടുത്ത് കുറ്റകൃത്യം നടന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു Crime Prone Areaകള്‍ കണ്ടെത്തി തിരിച്ച് ആയതിനെ അടിസ്ഥാനമാക്കി പ്രത്യേകം Plan of Action ഉണ്ടാക്കി ആയതിന്റെ നടത്തിപ്പിനായി ബേക്കല്‍ ഡി‌വൈ‌എസ്‌പി ശ്രീ. സി കെ സുനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ ബേക്കല്‍ ഇന്‍സ്പെക്ടര്‍ ശ്രീ. വിപിന്‍ യു പി. യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ മുഹമ്മദ് ഷംനാസ് @ ഷംനാസ്, S/o സൈനുദ്ദീന്‍, വയസ്സ്: 30/23, ഷംനാസ് മന്‍സില്‍, നിയര്‍ ചെറിയപ്പള്ളി, കീഴൂര്‍, കളനാട് ഗ്രാമം, ഇപ്പോള്‍ താമസം കൂവതൊട്ടി, മേല്‍പ്പറമ്പ, കളനാട് ഗ്രാമം എന്നയാളെ ബേക്കല്‍ സ്റ്റേഷനിലെ Cr. No. 448/23 U/s 392 IPC, Cr. 672/23 U/s 392 IPC എന്നീ കേസ്സുകളില്‍ തിരിച്ചറിഞ്ഞു പിടികൂടാന്‍ സാധിച്ചത്.

         പ്രതിയായ ഷംനാസിനെ ചോദ്യം ചെയ്തതില്‍ ബേക്കല്‍, മേല്‍പ്പറമ്പ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളിലായി white കളറിലുള്ള Access സ്കൂട്ടര്‍, ഗോള്‍ഡ് കളറിലുള്ള Jupiter സ്കൂട്ടര്‍ എന്നിവയിലായി  മാസ്ക്ക്, ഹെല്‍മറ്റ് എന്നിവ ഉപയോഗിച്ച് മുഖം മറച്ചും വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചും സഞ്ചരിച്ച് വിജന പ്രദേശങ്ങളില്‍ കൂടി ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളുടെ മാല പൊട്ടിച്ച് ആര്‍ക്കും പിടി കൊടുക്കാത്ത വിധം CCTV ക്യാമറകള്‍ ഇല്ലാത്ത ഊടു വഴികളിലൂടെയും മറ്റും അതി വിദഗ്ദമായി രക്ഷപ്പെടുകയും ചെയ്യാറാണ് പതിവ് എന്നും, ഇത്തരത്തില്‍ ലഭിച്ചതായ സ്വര്‍ണ്ണാഭരണങ്ങള്‍ പലയിടങ്ങളിലായി വിറ്റ് പണമാക്കിയതായും, കൂടാതെ മേല്‍പ്പറമ്പ സ്റ്റേഷന്‍ പരിധിയിലെ  6 കേസ്സുകളിലും കാസറഗോഡ്, പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയിലും സമാന കുറ്റകൃത്യം നടത്തിയിട്ടുള്ളതായും മൊഴി തന്നിട്ടുള്ളതാണ്.