GOOD WORKS

പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യാ ശ്രമം, രക്ഷകനായി എസ്‌ ഐ

ചീമേനി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ശ്രീ. രമേശന്‍ എം പി, ഡ്രൈവര്‍ സിപിഒ ശ്രീ വിപിന്‍ എന്നിവര്‍  26.05.2021 തീയ്യതി നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടി ചെയ്തു വരവേ, 12.00 മണി സമയത്ത് തിമിരി ഗ്രാമത്തില്‍ ചെമ്പ്രകാനം എന്ന സ്ഥലത്ത് താമസിക്കുന്ന വിനു AP, 43/21, S/o ഭാസ്കരന്‍, കല്ലായി, കോഴിക്കോട് എന്നയാള്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യാ ശ്രമം നടത്തുന്നുണ്ട് എന്നുള്ള വിവരം പോലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ച് അറിയിച്ചത് നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിയിലുള്ളവരെ അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ കണ്ട വിനു എന്നയാള്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീ കൊളുത്തുകയും, ടിയാന്‍റെ ഭാര്യവീട്ടുകാര്‍ ടിയാനെ രക്ഷിക്കാന്‍ ശ്രമിക്കാതെ സ്തബ്ദരായി നില്‍ക്കവേ വിനു എന്നയാളുടെ ദേഹത്ത് പടര്‍ന്ന തീ സ്വജീവന്‍ പണയപ്പെടുത്തി കെടുത്തി  ആശുപത്രിയില്‍ എത്തിച്ച് വൈദ്യസഹായം ഉറപ്പ് വരുത്തി ജീവന്‍ രക്ഷിക്കുക വഴി പോലീസിന്റെ യശസ്സിനും അന്തസ്സിനും അഭിമാനകരമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുള്ളതാണ്.