GOOD WORKS

25 ലക്ഷം രൂപയുടെ സ്വർണം മോഷണം: ബംഗാൾ സ്വദേശി പിടിയിൽ .

25 ലക്ഷം രൂപയുടെ സ്വർണം മോഷണം: ബംഗാൾ സ്വദേശി പിടിയിൽ .

ചിയ്യാരം നിസ്കാര പള്ളിക്കു സമീപം സ്വർണാഭരണ പോളിഷിങ്ങ് സ്ഥാപനത്തിലെ ജോലിക്കാരനായ പശ്ചിമബംഗാൾ ഹൌറ സ്വദേശി കുമാർ ( 25 ) ആണ് നെടുപുഴ പോലീസിന്റെ പിടിയിലായത് .

ചിയ്യാരം സ്വദേശി പെരിഞ്ചേരി വിബിൻ നടത്തുന്ന സ്വർണാഭരണ പോളിഷിങ്ങ് സ്ഥാപനത്തിൽ കഴിഞ്ഞ മൂന്നു വർഷമായി ജോലിക്കാരനായിരുന്നു ഇയാൾ.
തിങ്കളാഴ്ച രാവിലെ സ്വർണാഭരണ പണിശാലയിലേക്കാവശ്യമായ 500 ഗ്രാം സ്വർണം ഇയാൾക്ക് കടയുടമയായ വിബിൻ കൊടുത്തയച്ചിരുന്നു. കുറച്ചു നേരം കഴിഞ്ഞ് സ്ഥാപനത്തിലെത്തിയ വിബിൻ സ്ഥാപനം അടഞ്ഞു കിടക്കുന്നത് കാണുകയും, കുമാറിനെ സ്ഥലത്ത് കാണാതാവുകയും ചെയ്തു . ഉടൻ തന്നെ വിബിൻ നെടുപുഴ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നെടുപുഴ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ . ജി അന്വേഷണം ഏറ്റെടുക്കുകയുണ്ടായി.

പ്രതിയുടെ ദൃശ്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രതി കേരളം വിട്ടതായി
ബോധ്യമാകുകയും തുടർന്ന് ത്യശൂർ അസിസ്റ്റന്‍റ്
കമ്മീഷണർ വി.കെ രാജു കേസന്വേഷണത്തിനായി പ്രത്യേക
സംഘം രൂപീകരിക്കുകയും, നെടുപുഴ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ നടത്തിയ കൃത്യവും അവസരോചിതവുമായ അന്വേഷണത്തിൽ പ്രതിയെ തന്റെ സ്വദേശത്തേക്കുള്ള യാത്രക്കിടെ കോയമ്പത്തൂർ ആർ.എസ് പുരം ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും പിടികൂടി.

പ്രതിയുടെ കൈവശം നിന്നും മോഷണ മുതൽ മുഴുവനായും കണ്ടെടുത്തു . സംഭവം നടന്ന് 12 മണിക്കുറിനകം പ്രതിയെ പിടികൂടുന്നതിനും കളവു മുതൽ കണ്ടെടുക്കാൻ കഴിഞ്ഞതും ശ്രദ്ധേയമായി. പ്രതിയെ അറസ്റ്റുചെയ്ത
സംഘത്തിൽ നെടുപുഴ ഇൻസ്പെക്ടർ അരുൺ ജി , സിപിഒ
അഖിൽ വിഷ്ണു , നിഷാദ് എന്നിവർ‍ ഉണ്ടായിരുന്നു