GOOD WORKS

ഒളിപ്പിച്ചു വെക്കേണ്ട. മണത്തു പിടിക്കും.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മദ്യം – മയക്കുമരുന്ന് മാഫിയ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിന് തൃശൂർ സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ കുപ്രസിദ്ധ കുറ്റവാളിയും കഞ്ചാവ് വിൽപ്പനക്കാരിയുമായ പേരാമംഗലം പ്രകൃതി മിച്ചഭൂമി സ്വദേശി തടത്തില്‍ പ്രസീതയെ (45) കഞ്ചാവും, കഞ്ചാവ് വിറ്റ് കിട്ടിയതെന്ന് സംശയിക്കുന്ന 1,06,980 രൂപയും സഹിതം പോലീസ് അറസ്റ്റ് ചെയ്തു. മയക്കു മരുന്നുകൾ മണം പിടിച്ച് കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനം നേടിയ പോലീസ് നായയെ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചു വെച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. അറസ്റ്റിലായ പ്രസീത, മക്കൾ പ്രസാദ്, പ്രശാന്ത് എന്നിവർ നിരവധി കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്.

പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ
സജിമാർക്കോസ്, എസ് ഐ അനൂപ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹരിഹരൻ, സുഗതൻ, രതിമോൾ, സിപിഒ മാരായ മഹേഷ്,
മനോജ്, സരീഷ് എന്നിവരാണുണ്ടായിരുന്നത്