GOOD WORKS

147 ലിറ്റർ കർണ്ണാടക നിർമ്മിത വിദേശ മദ്യവും കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.

17.04.2021 തീയ്യതി 19.00 മണിക്ക് SI Gangadharan നും  പാർട്ടിയും വാഹന പരിശോധന നടത്തി വരവെ തലപ്പാടി ഭാഗത്ത് നിന്നും KL 11 AA 5091 നമ്പർ വാഹനത്തിൽ കർണ്ണാടക നിർമ്മിത വിദേശ മദ്യം കടത്തിക്കൊണ്ട് വരുന്നുണ്ടെന്ന വിശ്വാസ യോഗ്യമായ വിവരം ലഭിച്ചതിനാൽ പൊസോട്ട് പെട്രോൾ പമ്പിന് സമീപം വെച്ച് ടി വാഹനം നിർത്താൻ ആവശ്യപ്പെട്ടതിൽ ടി വാഹനത്തിൻ്റെ ഡ്രൈവർ വാഹനം നിർത്താതെ ഉപ്പള ഭാഗത്തേക്ക് അതിവേഗതയിൽ ഓടിച്ച് പോയതിൽ വാദിയും പാർട്ടിയും ടി വാഹനത്തെ പിന്തുടർന്നതിൽ ഈ വാഹനം ബങ്കര മഞ്ചേശ്വരം ഗ്രാമത്തിൽ വാമഞ്ചൂർ ചെക്ക് പോസ്റ്റ് കഴിഞ്ഞ് റോഡിൽ വെച്ച് നിയന്ത്രണം വിട്ട് റോഡിന് ഇടത് വശത്തേക്ക് മറിയുകയും കണ്ടാലറിയാവുന്ന പ്രതി സ്ഥലത്ത് നിന്ന് ഓടിപ്പോയി എന്നും കാറിലുണ്ടായിരുന്ന 147 ലിറ്റർ കേരളത്തിൽ വിൽപ്പനാനുമതി ഇല്ലാത്ത കർണ്ണാടക നിർമ്മിത വിദേശ മദ്യവും ആയത് കടത്താൻ ഉപയോഗിച്ച KL 11 AA 5091 നമ്പർ കാറും സീഷ്യർ മഹസ്സർ പ്രകാരം ബന്തവസ്സിൽ എടുത്തു.